നടിയെ ആക്രമിച്ച കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയാണെന്നാണ് താൻ വിശ്വസിക്കുന്നത്. ഹൈക്കോടതിയിൽ കേസ് നടത്താൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരുമെന്നും ടി.ബി. മിനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

To advertise here,

സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് കോടതി പ്രതിയെ വെറുതെ വിടുക. പ്രതിക്ക് സംശയമുണ്ടാക്കിയാൽ മാത്രം മതി. എന്നാൽ പ്രോസിക്യൂഷൻ സംശയം ഒട്ടുമില്ലാതെ തെളിയിക്കണം. പക്ഷേ ഗൂഢാലോചന അങ്ങനെയല്ല; പ്രതിക്ക് തെളിയിക്കേണ്ട ഘട്ടങ്ങളുമുണ്ട് -അഡ്വ. മിനി പറഞ്ഞു. 

Also Read: 'നന്ദി കേരളമേ... തോറ്റുപോയവർ ജയിക്കുന്ന നിമിഷമാണ്'; ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ച് അതിജീവിതയുടെ അഭിഭാഷക

നടിയെ ആക്രമിച്ച കേസ് ഏറ്റെടുക്കാൻ വക്കീലന്മാർ ഇല്ലാതിരുന്നതും അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടന്നത് എന്നതും തെളിവുകളെ സംശയമുനയിലാക്കി. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ വിധി വായിച്ചു. തെളിവുകൾ അറിഞ്ഞു. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. കൂടുതൽ അന്വേഷണം പോലും സാധ്യമാണെന്നും അഡ്വ. ടി.ബി. മിനി കൂട്ടിച്ചേർത്തു.

ടി.ബി. മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടിയെ ആക്രമിച്ച കേസിന് ഒരു ക്രിമിനൽ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്. ഈ കേസ് ഏറ്റെടുക്കുവാൻ വക്കീലന്മാർ ഉണ്ടായില്ല എന്നതിനാലും വിചാരണ ഇൻക്യാമറ ആയിരുന്നതിനാലും ജഡ്ജ്‌മെന്റ് പുറത്തു വരുന്നതുവരെ തെളിവുകൾ സംശയമുനയിലായിരുന്നു. അതിജീവിതയ്ക്ക് (വിക്ടിം) ട്രയൽ കോടതിയിൽ സിആർപിസിയോ ബിഎൻഎസ്സോ യാതൊരു ഇടപെടലിനും പഴുതു നൽകുന്നില്ല. മാത്രമല്ല അതിജീവിതയുടെ അഭിഭാഷകർ, പ്രോസിക്യൂഷനുമായി നല്ല ബന്ധത്തിലും ഒരേ ലീഗൽ ഫ്രെയിമിലും പോയില്ലെങ്കിൽ പ്രതി അതുമൂലം രക്ഷപ്പെടും.

Don’t Miss: 'ആക്രമിക്കപ്പെട്ട നടിക്കൊപ്പം AMMA-യിലെ ഒരാൾപോലും നിന്നില്ല, അവൾ നീതിക്കായി ഒറ്റയ്ക്ക് പോരാടുകയാണ്’ -ടി.ബി. മിനി 

Contradiction ആണ് പ്രതി രക്ഷപ്പെടുന്നതിന് എപ്പോഴും കാരണം. അതിനാൽ ഇപ്പോൾ ജഡ്ജ്‌മെന്റ് പുറത്ത് വന്നു. നിരവധിവക്കീലമാർ എതിരായും അനുകൂലമായും പല കാര്യങ്ങളും പ്രോസിക്യൂഷനെ കുറിച്ച് പറയുന്നുണ്ട്. ഏതൊരു ക്രിമിനൽ കേസും പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാതീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാൽ മാത്രം മതി പ്രതിക്ക്. സംശയം തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷന്. പക്ഷെ ഗൂഢാലോചന അങ്ങനെയല്ല. പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്.

അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു. ഇന്ന് ചിത്രം മാറി. ഒരുപാട് വക്കീലന്മാർ ഈ ജഡ്ജ്‌മെന്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയിൽ ക്രിയാത്മക വിമർശനങ്ങൾ, legal errors and omissiosn എനിക്ക് Perosnal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയിൽ അതിജീവിതയുടെ വക്കീലിന് നല്ല രീതിയിൽ കേസ് Present ചെയ്യാം. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ ക്രിമിനൽ ലോയറെ കൊണ്ടുവരും നമ്മൾ ടീം ആയി അവരെയും പ്രോസിക്യൂഷനേയും contradiction ഇല്ലാതെ സഹായിക്കും. അതിൽ research പ്രധാനമാണ്.

എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും. So നിങ്ങൾ വക്കീലന്മാർക്ക്, നിങ്ങൾക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ Perosnal ആയി എനിക്ക് whatsup ചെയ്യാം. ഒന്ന് അറിയുകയാണ്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേൽ കോടതികൾ കുറേ കൂടെ ലീഗൽ Analysing സാധ്യമാണ്. പഠനം അതിൽ പ്രധാനവുമാണ്. ഈ കേസ് സമൂഹത്തിന്റെയാണ്. വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു.