അനന്യയുടെ മരണവാർത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്.

നടി അനന്യ രാജിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കഴിഞ്ഞമാസം 15-നായിരുന്നു അനന്യയുടെ വിയോഗമെങ്കിലും കഴിഞ്ഞ ദിവസമാണ് അവരുടെ കുടുംബം ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 27 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അനന്യ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവർ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് മാത്രമാണ് കുടുംബം പറഞ്ഞിരിക്കുന്നത്. വിവരം പുറത്തുവന്നതിനുപിന്നാലെ അനന്യയുടെ മരണത്തിന് കാരണം എന്താണെന്ന അന്വേഷണത്തിലാണ് ആരാധകർ.
സിനിമയ്ക്ക് പുറമേ സോഷ്യൽ മീഡിയയിലും അനന്യ രാജ് സജീവമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ രണ്ടുലക്ഷത്തി എഴുപത്തയ്യായിരം ഫോളോവർമാരാണ് അനന്യക്കുണ്ടായിരുന്നത്. ആർക്കും തടുക്കാനാവാത്തവൾ എന്നാണ് തന്റെ സോഷ്യൽ മീഡിയാ ബയോയിൽ അനന്യ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
അനന്യയുടെ മരണവിവരമറിഞ്ഞതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രിയതാരത്തിന് ആദരാഞ്ജലിയർപ്പിച്ചത്. അനന്യയുടെ മരണവാർത്ത തന്നെ ഞെട്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പങ്കജ് ശർമ അനുസ്മരിച്ചത്. ഏകദേശം ഏഴുവർഷം മുൻപാണ് താൻ അവരോട് സംസാരിച്ചത്. അത് തങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് കരുതിയില്ല. പിആർ, സോഷ്യൽ മീഡിയ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പദ്ധതിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനന്യയെ എന്നെന്നും മിസ് ചെയ്യുമെന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാ കേസുകൾക്കും പിന്നിൽ ചില ദുരൂഹതകളുണ്ട്. സത്യം ഉടൻ പുറത്തുവരും എന്നെല്ലാമാണ് ശ്രദ്ധേയമായ മറ്റുചില കമന്റുകൾ.
അനന്യയുടെ മരണവാർത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവെച്ചു.
Content Highlights: Actress Ananya Raj, known for her roles in Ghost and 7 Hours to Go, has passed away at the age of 27 after battling physical and mental discomfort for over a year, according to an official statement released by her family.
Published: 17 Aug 2026, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented