താൻ വിവാഹിതയാവാൻ പോകുകയാണെന്ന് ഈയിടെയാണ് നടി അമേയ മാത്യു അറിയിച്ചത്. എന്നാൽ വരൻ ആരാണെന്ന് യാതൊരു സൂചനയും അമേയ നൽകിയിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രതിശ്രുതവരൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

To advertise here,

കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ വരൻ. സോഫ്റ്റ്‍ വെയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്. കിരണിനൊപ്പമുള്ള ചിത്രങ്ങൾ അമേയ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

"ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരികയാണ്" എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ പ്രീസ്റ്റ്, തിമിരം, വുൾഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ.