
തിയേറ്ററുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ആസിഫ് അലിയും വിജയരാഘവനും ഒന്നിച്ച 'കിഷ്‍കിന്ധാ കാണ്ഡം'. ഏറെ പുതുമയുള്ള കഥയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യതയെ കുറിച്ചും തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നടൻ വിജയരാഘവൻ.
പലപ്പോഴും സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്, എന്നാൽ ഈ സിനിമയെ കുറിച്ച് ചിലർ പറഞ്ഞ കമന്‍റുകള്‍ മുൻപ് കേട്ടിട്ടില്ലാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കിഷ്‍കിന്ധാ കാണ്ഡം രണ്ടാം തവണ കാണുമ്പോള്‍ മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു എന്നതാണ് അതിൽ പ്രധാനം. ആദ്യ കാഴ്ചയിൽ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്‍റെ അവസ്ഥ മനസ്സിലാക്കി കഴിയുമ്പോള്‍ അപ്പുപ്പിള്ളയുടെ മാനസികാവസ്ഥയിൽ കഥയിലൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരന് കഴിയുമെന്ന് വിജയരാഘവന്‍റെ വാക്കുകള്‍. സിനിമയെക്കുറിച്ചും കഥാപാത്രത്തെ ക്കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായുള്ളത്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്
Content Highlights: actor vijayaraghavan about kishkindha kandam positive reviews
Published: 24 Sept 2024, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented