
പുതിയ ചിത്രമായ പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. മലേഷ്യയിൽ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.
മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നെന്ന് അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സംഗീതസംവിധാനവും നിർമാണവും.
ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. തമിളരസൻ, അഗ്നി സിറകുകൾ, കാക്കി, കൊലൈ, രത്നം, മഴൈ പിടിക്കാത മനിതൻ എന്നിവയാണ് വിജയ് ആന്റണിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: actor singer vijay met with a boat accident in malaysia, pichaikkaran 2
Published: 18 Jan 2023, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented