പഠിച്ചതും ഏറെകാലം ജോലിചെയ്തതും എഞ്ചിനീയറിങ് മേഖലയിലാണെങ്കിലും മിമിക്രിവേദികളും കോളേജ് ഫെസ്റ്റുകളും സൃഷ്ടിച്ച ഒരു അഭിനയപ്രതിഭയാണ് ചിത്രത്തിൽ. നാൽപ്പതുവർഷം കൊണ്ടുണ്ടായ മാറ്റങ്ങൾ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം മലയാള സിനിമയിലെ അവിഭാജ്യഘടകമായ ആ നടൻ തന്നയൊണ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ സിദ്ദിഖിന്റെ പഴയകാല ചിത്രമാണിത്.
പഴയകാല ചിത്രത്തിന് കമൽഹാസൻ ലുക്കുണ്ടെന്നും എന്നാൽ ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലേതിനെക്കാൾ സുന്ദരനാണ് ഇപ്പോഴെന്നും സിദ്ദിഖ് പറയുന്നു. ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. അന്ന് പരിശ്രമിച്ചിരുന്നുവെങ്കിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രഭയുടെ നരേന്ദ്രനായി അഭിനയിക്കാമായിരുന്നു എന്നെല്ലാമാണ് കമന്റുകൾ.
സ്വഭാവനടനായും കോമഡിതാരമായും തൊണ്ണൂറുകളിലെ ചിത്രങ്ങളിൽ തിളങ്ങിനിന്നിട്ടുള്ള സിദ്ദിഖ് നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. മിനിസ്ക്രീനിൽ നിരവധി പരിപാടികളിൽ അവതാരകനായും എത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാപ്രേമികൾക്കിടയിലും സിദ്ദിഖിന് ആരാധകരുണ്ട്.
Content Highlights :actor siddique throwback pic 40 years back facebook viral
Published: 20 Aug 2020, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented