
ഇന്ദ്രൻസിനെ പ്രധാനകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തെ പ്രശംസിച്ച് തമിഴ് നടന്‍ സിദ്ധാർഥ്. ഇന്ദ്രൻസ് തനിക്ക് പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണെന്നും ചിത്രം കണ്ട ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ തോന്നിയെന്നും സിദ്ധാർഥ് സമൂഹമാധ്യമത്തിൽ കുറിച്ചു.
"ഹോം എന്ന ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇന്ദ്രൻസ് ചേട്ടൻ എനിക്കേറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ചിത്രം കണ്ട ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കുവാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തില്‍ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്നേഹം. ഈ ചിത്രത്തിനായി മനസർപ്പിച്ച ഓരോരുത്തർക്കും ആശംസകൾ..." സിദ്ധാർഥ് കുറിച്ചു.
ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഹോം. ഇന്ദ്രൻസിന് പുറമേ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒലിവർ ട്വിസ്റ്റ് എന്ന കുടുംനാഥനായുള്ള ഇന്ദ്രൻസിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. അബണ്ടന്‍ഷ്യയുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ഹോമിന്‍റെ ബോളിവുഡ് റീമേക്കും നിര്‍മ്മിക്കുന്നത്.
Content Highlights : Actor Siddharth praises Home movie Indrans Sreenath Bhasi Naslen manju Pillai
Published: 11 Dec 2021, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented