
പൂനം സിന്‍ഹയെ വിവാഹം ചെയ്തിട്ടും മറ്റൊരു നടിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സമ്മതിച്ച് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന ബോളിവുഡ് താരത്തിന്റെ തുറന്നുപറച്ചില്‍. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും റീന റോയിയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേസമയം ഭാര്യയുമായും നടിയുമായും ബന്ധം പുലര്‍ത്തിയെന്ന അര്‍ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ജീവിതത്തില്‍ നടി റീന റോയിയുമായും ഭാര്യ പൂനവുമായുള്ള ബന്ധത്തെ എങ്ങനെ നോക്കികാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. ''ഞാന്‍ ആരുടെയും പേരു പരാമര്‍ശിക്കുന്നില്ല. പക്ഷേ, എന്റെ ജീവിതത്തിന്റെ ഭാഗമായ എല്ലാ സ്ത്രീകളോടും നന്ദിയുണ്ട്. എനിക്ക് ആരോടും ഒരു വിദ്വേഷവുമില്ല. അവരെല്ലാം എന്റെ വളര്‍ച്ചയില്‍ സഹായിച്ചവരും എന്നെ ഒരു നല്ല വ്യക്തിയാക്കാന്‍ സഹായിച്ചവരുമാണ്. ഒരു പുരുഷന്‍ ഒരേസമയം രണ്ട് ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശാരീരികമായും മാനസികമായും അവന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കുറ്റബോധവും തോന്നും. നിങ്ങള്‍ കാമുകിയുമായി പുറത്തുപോകുമ്പോള്‍ വീട്ടിലുള്ള ഭാര്യയെക്കുറിച്ച് ഓര്‍ത്തും ഭാര്യയോടൊപ്പമാകുമ്പോള്‍ കാമുകിയെക്കുറിച്ചോര്‍ത്തും കുറ്റബോധം തോന്നും. എന്തുകൊണ്ടാണ് അവളെ ഞാന്‍ ഒരു കളിപ്പാട്ടം പോലെ കാണുന്നതെന്നും തോന്നും.
തീര്‍ച്ചയായും ജീവിതത്തില്‍ ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. പട്‌നയില്‍നിന്ന് ഗ്ലാമര്‍നിറഞ്ഞ ഇന്‍ഡസ്ട്രിയിലേക്ക് വന്ന ഒരു യുവാവ് വഴിതെറ്റിപോവുകയെന്നത് സ്വാഭാവികമാണ്. താരപദവിയെ എങ്ങനെ കൈകാര്യംചെയ്യണമെന്നും എനിക്കറിയില്ലായിരുന്നു. എന്നെ നേരായവഴിയില്‍ നയിക്കാന്‍ ഒരു രക്ഷകര്‍ത്താവ് ഉണ്ടായിരുന്നില്ല. എന്നാല്‍, പൂനം ജീവിതത്തില്‍ വന്നതിന് ശേഷം അവള്‍ എന്നെ ഏറെ സഹായിച്ചു'', ശത്രുഘ്‌നല്‍ സിന്‍ഹ പറഞ്ഞു.
ജീവിതത്തില്‍ നടി റീന റോയിയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. പക്ഷേ, നടിയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ''പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞാന്‍ അവളോട് ഏറെ നന്ദിയുള്ളവനാണ്. അവളില്‍നിന്ന് ഒരുപാട് സ്‌നേഹം കിട്ടി. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എനിക്കൊരു പരാതിയും ഇല്ല. ത്രികോണപ്രണയത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ മാത്രമല്ല, പുരുഷനും ഒരുപോലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതില്‍നിന്ന് പുറത്തേക്ക് വരാന്‍ ആഗ്രഹിച്ചാല്‍ പോലും അതിനായി ഏറെ പ്രയാസപ്പെടും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശത്രുഘ്‌നന്‍ സിന്‍ഹ സിനിമകളില്‍ സജീവമായിരുന്ന കാലത്താണ് നടി റീന റോയിയുമായുള്ള ബന്ധം ചര്‍ച്ചയായിരുന്നത്. 1976-ല്‍ 'കാളിചരണ്‍' സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. പൂനം സിന്‍ഹയുമായുള്ള വിവാഹം പ്രഖ്യാപിക്കുന്നത് വരെയും ശത്രുഘ്‌നന്‍ സിന്‍ഹയും റീന റോയിയും അടുത്ത സൗഹൃദത്തിലായിരുന്നു. 1980-ലാണ് ശത്രുഘ്‌നന്‍ സിന്‍ഹയും പൂനം സിന്‍ഹയും വിവാഹിതരായത്.
Content Highlights: actor shatrughan sinha admits he had two timing with wife poonam sinha and actress reena roy
Published: 12 Dec 2024, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented