നടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു.  ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.

To advertise here,

ഷഹീൻ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്,​ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു