തെലങ്കാന: ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. തെലങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. 

To advertise here,

സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊത്തുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണ് നാസർ.

അതേസമയം ഏത് തരത്തിലുള്ള അപകടമാണ് സിനിമാ സെറ്റിൽ നടന്നതെന്ന് വ്യക്തമായിട്ടില്ല. ലെജൻഡ് എന്ന തമിഴ് ചിത്രമാണ് നാസർ അഭിനയിച്ച് ഒടുവിൽ പുറത്തുവന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലും അദ്ദേഹം ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.