
രണ്ടുദിവസം മുമ്പാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണവാർത്ത വന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഭാര്യയുടെ മരണത്തിൽ മനംനൊന്തിരിക്കുന്ന ഉല്ലാസ് പന്തളത്തേക്കുറിച്ച് സുഹൃത്തും നടനും കോമഡി താരവുമെല്ലാമായ കണ്ണൻ സാഗർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണിപ്പോൾ. തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓർമ്മകളുടെ വലയത്തിൽ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകൻ ഇരിക്കുന്നുവെന്നാണ് കണ്ണൻ ഫെയ്സ്ബുക്കിലെഴുതിയ നീണ്ട കുറിപ്പിൽ പറയുന്നത്.
തങ്ങളുടെ സ്നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയൽവക്കം കാരിയെ ഒരു നോക്ക് കാണുവാൻ നിശബ്ദതയുടെ അകമ്പടിയാൽ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്നേഹിതർ. ചിലരുടെ കണ്ണുകൾ നിറയുന്നു, ചിലർ സാരിത്തലപ്പുകൊണ്ട്, മറ്റുചിലർ കയ്യിൽ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകൾ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയൽക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓർത്തു ഒന്ന് വിങ്ങിപ്പൊട്ടുന്നു. കണ്ണൻ എഴുതി.
ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയിൽ തന്റേതായ രണ്ട് ആൺമക്കൾ കസേരയിൽ ഇരുന്നു. അടുത്ത നിമിഷം ആ വീട്ടിൽ നിന്നും തങ്ങളെ പോറ്റി വളർത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓർത്തോർത്തു കരയുന്ന മക്കൾ. കർമ്മങ്ങൾ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാർത്ഥനകളാൽ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവർക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു.
നിശബ്ദം.... നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച. പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആൺമക്കൾ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചു. കൂടെ സഹപ്രവർത്തകൻ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് വാവിട്ടകരച്ചിലും. ഭാര്യയുമായി, അമ്മയുമായുള്ള ആ ബന്ധത്തിന്റെ ആഴവും സ്നേഹവും ആത്മാർത്ഥതയും, ജീവനായിക്കണ്ടതും വിട്ടുപിരിയാൻ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പതംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാർക്ക് നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു. കണ്ണൻ സാഗറിന്റെ വാക്കുകൾ.
അൽപ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നൽകാം ഒരു കലാകാരൻ എന്ന പരിഗണന നൽകി, തകരുന്ന മനസുകൾക്ക് ഒരു സ്വാന്തനമാകാം. പ്രിയ സോദരിക്ക് കണ്ണീർ പ്രണാമം എന്നുപറഞ്ഞുകൊണ്ടാണ് കണ്ണൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: actor kannan sagar about ullas pandhalam, ullas pandhalam's wife death
Published: 23 Dec 2022, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented