
തിരുവനന്തപുരം: നടി ജമീല മാലിക്ക് (73) അന്തരിച്ചു. 1970-80 കാലഘട്ടത്തില് മലയാളം, തമിഴ് ഭാഷകളില് സജീവമായിരുന്നു ജമീല. പൂണെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല.
റാഗിങ് (1973) ആണ് ആദ്യ സിനിമ. വിന്സെന്റ്, അടൂര് ഭാസി, പ്രേംനസീര് എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ജി.എസ് പണിക്കര് സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര് എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. ആദ്യ കാല ദൂരദര്ശന് പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. 1990 കളില് ടെലിവിഷന് രംഗത്ത് സജീവമായിരുന്നു ജമീല.
മാലിക് മുഹമ്മദ്-തങ്കമ്മ മുഹമ്മദ് ദമ്പതികളുടെ മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. ബിരുദത്തിന് ശേഷം ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് പഠനം പൂര്ത്തിയാക്കി. സ്കൂളില് അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധു വീട്ടില്വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുയാണ്.
ജയ ബച്ചന് ഞങ്ങളെ റാഗ് ചെയ്തിരുന്നു; ജമീലയുടെ ഓര്മ്മകള്
Content Highlights: Actor Jameela Malik Passed Away, first Malayali Woman studied in Pune Film Institute
Published: 28 Jan 2020, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented