
സിനിമ മോഹവുമായി പൂണെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിന്റെ പടി കടന്ന ആദ്യ മലയാളി വനിത. കേരള ചരിത്രത്തില് ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. 1970-1990 വരെ അഭിനയ രംഗത്ത് സജീവമായിരുന്ന ഈ നടി വിടപറയുമ്പോള് ഓര്ക്കാന് അല്ലെങ്കില് അറിയാന് ഏറെയുണ്ട് മലയാളികള്ക്ക്.
ഉപരിപഠനത്തിന് സിനിമ തിരഞ്ഞെടുക്കുന്നത് ഇന്നത്തെ സമൂഹം പോലും വളരെ ആശങ്കയോടെ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. എന്നാല് 1960 കളില് ജമീല എന്ന പെണ്കുട്ടി സിനിമാ മോഹവുമായി പൂണെയിലേക്ക് വണ്ടി കയറിയത് ഏറെ ആശ്ചര്യമുളവാക്കുന്ന സംഗതി തന്നെയായിരുന്നു. കെ.ജി ജോര്ജ്ജ്, ഷാജി എന്.കരുണ്, രാമചന്ദ്രബാബു തുടങ്ങി മലയാള സിനിമയില് പിന്നീട് പ്രഗത്ഭരായി തീര്ന്ന സിനിമാ പ്രവര്ത്തകരായിരുന്നു ജമീലയുടെ സീനിയേഴ്സ്. ബോളിവുഡ് നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ഭാധുരി (ജയ ബച്ചന്) അന്നവിടെ സീനിയര് വിദ്യാര്ഥിനിയായിരുന്നു.
ജൂനിയറായെത്തിയ ജമീലയെ ജയ റാഗ് ചെയ്യുമായിരുന്നു. ഹിന്ദി പാട്ടുകള് പാടിപ്പിക്കുമായിരുന്നു. മലയാള ചുവയുള്ള ഹിന്ദി പാട്ടുകള് ജമീലയുടെ വായില് നിന്ന് വരുമ്പോള് ജയക്ക് അതൊരു കൗതുകമായിരുന്നു. പെണ്കുട്ടികള് കുറവായിരുന്ന ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് അന്ന് ജമീലയും ജയയുമൊക്കെയായിരുന്നു താരങ്ങള്.

ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് ഒരു വലിയ സൗഹൃദ വലയം തന്നെ ജമീലയ്ക്ക ഉണ്ടായിരുന്നു. പഠനം പൂര്ത്തിയാക്കി നാട്ടിലെത്തിയ ജമീല പി.എന് പിഷാരടി സംവിധാനം ചെയ്ത റാഗിങ് എന്ന സിനിമയിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ചു. ജയഭാരതി നായികയായ സതി എന്ന ചിത്രത്തിലെ അനുജത്തി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജി.എസ് പണിക്കര് സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര് എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. ആദ്യ കാല ദൂരദര്ശന് പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. 1990 കളില് ടെലിവിഷന് രംഗത്ത് സജീവമായിരുന്നു ജമീല.
Content Highlights: Jameela Malik about jaya bachchan Ragging, Pune Film Institute Memories, Jameela Malik passed away
Published: 28 Jan 2020, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented