പുണെ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എഫ്ടിഐഐ) കല്പിതസർവകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ഉപദേശപ്രകാരമാണ് കേന്ദ്രസർക്കാർനടപടി. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ഈ പദവി നൽകിയിട്ടുണ്ട്.
രണ്ട് സ്ഥാപനങ്ങളിലും ഡോക്ടറൽ, ഗവേഷണ, നൂതന അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കും. നടനും സംവിധായകനുമായ ആർ. മാധവനാണ് പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്.
Content Highlights: FTII Pune Gets Deemed University Status
Published: 25 Apr 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented