നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹവിവരം പങ്കുവെച്ചത്. ചിത്രങ്ങളും താരം പങ്കുവെച്ചു. രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'എബിസിഡി' എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയിൽ തുടക്കം കുറിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'ചാർലി'യിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. തൊടുപുഴ പെരുംമ്പള്ളിച്ചിറ സ്വദേശിയാണ്.
ലാൽ ജോസിൻ്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഫഹദ് ഫാസിലിനൊപ്പം മറിയം മുക്ക് എന്ന ചിത്രത്തിൽ നായികയായെത്തി. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കാക്കനാട് സ്വദേശിയാണ് സന.
Content Highlights: actor hakkim shajahan and actress sana althaf got married
Published: 17 May 2024, 08:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented