മമ്മൂട്ടിയോടുള്ള ആരാധന വ്യക്തമാക്കി നടൻ ​ഗുരു സോമസുന്ദരം. വളരെ സിംപിളായ നടനാണ് എന്നതാണ് അദ്ദേഹത്തിൽ ഏറ്റവും ഇഷ്ടമായ കാര്യമെന്ന് ​ഗുരുസോമസുന്ദരം പറഞ്ഞു. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

To advertise here,

മമ്മൂട്ടി സാറിന്റെ അമരം, അയ്യർ ദി ​ഗ്രേറ്റ്, സി.ബി.ഐ സീരീസ്, തുടങ്ങി ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. വി.സി.ഡിയിലാണ് കണ്ടത്. വളരെ സിംപിളായ ആക്ടറാണ് എന്നതാണ് മമ്മൂക്കയിൽ ഏറ്റവും ഇഷ്ടമായ കാര്യം. തമിഴിൽ അഴകൻ എന്ന പടം വളരെ ഇഷ്ടമാണ്. ദളപതിയിലെ മമ്മൂട്ടിയുടെ എല്ലാ സീനും വീണ്ടും വീണ്ടും കാണാറുണ്ടെന്നും ​ഗുരു സോമസുന്ദരം പറഞ്ഞു.

"കോളേജിൽ പോകുന്ന സമയത്ത് കയ്യിൽ ഒരു ബസ് പാസുണ്ടായിരുന്നു. ആ പാസ് പൊതിഞ്ഞിരുന്നത് ദളപതി കാസറ്റിലെ മമ്മൂക്കയും രജനികാന്തും നിൽക്കുന്ന ചിത്രം കൊണ്ടായിരുന്നു. ആ പാസ് ഇപ്പോൾ കയ്യിലില്ല. പക്ഷേ ഇപ്പോഴും ടി.വിയിൽ ദളപതി വരുമ്പോൾ ഇരുന്ന് കാണും. രണ്ട് ഉ​ഗ്രൻ നടന്മാർ അഭിനയിച്ച സിനിമയല്ലേ?" മിന്നൽ മുരളി താരം ചോദിച്ചു.

നാലാം മുറ, ഹയ എന്നിവയാണ് ​ഗുരു സോമസുന്ദരം അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്നിവയാണ് ​ഗുരുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.