
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം നടന് ബിനീഷ് ബാസ്റ്റിന് വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കില്‍ ബിനീഷ് തന്നെയാണ് വിവാഹത്തെക്കുറിച്ച് പങ്കുവെച്ചത്.
ടീമേ..'ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോട് കൂടിയാണ് ബിനീഷ് താരയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഏറെക്കാലമായുള്ള അമ്മച്ചിയുടെ ആഗ്രഹമാണ് തന്റെ കല്യാണം. അതിനായി ഒരുപാട് പ്രാര്‍ഥനകളും അമ്മച്ചി നടത്തിയിരുന്നു. വൈകിയുള്ള വിവാഹമാണെങ്കിലും ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഓഫ്വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്ക്കുന്ന ബിനീഷിന്റെയും താരയുടേയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹദിനം അറിയിക്കാമെന്നും ബിനീഷ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. ഈ സോളമനും ശോശന്നയും കണ്ടുമുട്ടി എന്ന കുറിപ്പും ചിത്രത്തില്‍ കാണാം. നവദമ്പതിമാര്‍ക്ക് ആരാധകര്‍ ആശംസകള്‍ അറിയിച്ചു.
2026 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് ബിനീഷ് സൂചിപ്പിച്ചിരിക്കുന്നത്. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി ഒരുക്കിയതെന്നും താരം പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി ബിനീഷ് സിനിമാരംഗത്ത് സജീവമാണ്.
Content Highlights: Popular actor Bineesh Bastin announces his upcoming marriage to Thara after a five-year courtship. Sharing adorable photos, he sought blessings for their union.
Published: 21 Oct 2025, 08:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented