അന്തരിച്ച സഹോദരൻ ഷെല്‍ജുവിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് നടന്‍ ബൈജു എഴുപുന്ന. സഹോദരന് മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളൊന്നുമില്ലായിരുന്നുവെന്നും ആരോഗ്യം നല്ലപോലെ നോക്കിയിരുന്നുവെന്നും ടോക്സ് ലെറ്റ് മീ ടോക്ക് എന്ന യൂട്യൂബ് ചാനലിനോട് ബൈജു പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജു എഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി അന്തരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
'കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് പോയത്. തൊടുപുഴ എത്തിയപ്പോഴാണ് ഷെൽജുവിന് സുഖമില്ലെന്ന് അറിയുന്നത്. ഒട്ടും അനക്കമൊന്നും ഇല്ലായിരുന്നു. അപ്പോൾതന്നെ ലേക്ക്ഷോറിലെത്തിച്ചു. അവിടെ എത്തിയപ്പോൾ കുറച്ചുവൈകിയിരുന്നു. 20 മിനിറ്റോളം അവർ ശ്രമിച്ചു.
അവന്‍ നന്നായി ആരോഗ്യം പരിപാലിക്കുമായിരുന്നു. മദ്യപാനമോ പുകവലിയോ ഒന്നുമില്ല. 49 വയസ്സായിരുന്നു. ദൈവം വിളിച്ചാല്‍ സമയവും ആരോഗ്യവും ഒന്നുമില്ല. ദൈവത്തിന് ഇഷ്ടമുള്ളവവരെ നേരത്തെ വിളിക്കും. അവൻ മമ്മിയുടെ അടുത്തോട്ട് പോയി. രണ്ട് മാസത്തിന് മുമ്പ് ഒരു പനി വന്നിരുന്നു. അപ്പോള്‍ കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു. അതിന് ശേഷം വേറെ ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.
പ്രഷറും കൊളസ്ട്രോളുമൊക്കെ ചെക്ക് ചെയ്യാറുണ്ടായിരുന്നു. വേറെ പ്രശ്നങ്ങളില്ലായിരുന്നു. അവന് ഷുഗർ കുറഞ്ഞതാണെന്നാണ് വിചാരിച്ചത്. എന്നാൽ, അത് ഹൃദയാഘാതമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ പൾസുണ്ടായിരുന്നു. സമയമാകുമ്പോൾ പോയേ പറ്റൂ', ബൈജു പറഞ്ഞു.
Content Highlights: Actor Baiju Ezhuppunna talks about his brother Shelju, says he does not drink or smoke
Published: 30 Nov 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented