ദുബായ്: നടി അന്ന ബെന്നിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

To advertise here,

ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച അന്ന ബെന്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ സ്വന്തമാക്കിയിട്ടുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. അർജുൻ അശോകൻ നായകനായെത്തിയ ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം. 

ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.