
വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും കാര്യങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന് അഭിഷേക് ബച്ചന്. കഴിഞ്ഞ രണ്ട് ചിത്രങ്ങളിലായി അച്ഛന്- മകള്‍ ബന്ധത്തെ അഭിഷേക് ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു.മകള്‍ ആരാധ്യ പിറന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് അഭിഷേക്.ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഭിഷേക് തന്റെ മനസ് തുറന്നത്.
'സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒറ്റയ്ക്ക് ഇരുന്ന് ഒരു ഷോ കാണുകയാണെങ്കിലും പെട്ടെന്ന് സ്ക്രീനില്‍ ഇത്തരം സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ള കാര്യമാണിത്, ഒരു പെണ്‍കുട്ടിയുടെ അച്ഛനായ ശേഷം എന്റെ മകള്‍ക്ക് കൂടി കാണാന്‍ പറ്റുന്ന ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കാറുള്ളു. ഇത് എല്ലാവരും പാലിക്കേണ്ട തത്ത്വമായിട്ടല്ല പറയുന്നത്. എങ്കിലും അവള്‍ക്ക് എന്ത് തോന്നുമെന്ന് എനിക്കറിയില്ല. പക്ഷേ അവളുടെ ഭാഗവും ഞാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു'- അഭിഷേക് ബച്ചന് പറഞ്ഞു
മകള്‍ ആരാധ്യയെ വളര്‍ത്തുന്നതിനെ സംബന്ധിച്ച് സി.എന്‍.ബി.സി ന്യൂസ് 18-ന് നല്കിയ അഭിമുഖത്തിലും താരം സംസാരിച്ചിരുന്നു.
മാതാപിതാക്കള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ മുറുകെപിടിക്കേണ്ടതുണ്ട്. എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകളെയും ഇത്തരത്തില്‍ സമീപിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അഭിഷേക് പറഞ്ഞു.മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ മാതാപിതാക്കളാണ് ഈ സാഹചര്യത്തിലെങ്കില്‍ എന്തായിരിക്കും ചെയ്യുകയെന്ന് സ്വയം ചോദിക്കും. - അഭിഷേക് ബച്ചന് പറഞ്ഞു.
നിങ്ങള്‍ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയില്‍ ഏറ്റവും മികച്ചതുമായി നിങ്ങള്‍ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അം?ഗീകാരമായാണ് ഞാന്‍ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍', അഭിഷേക് വ്യക്തമാക്കി. 2007 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ കരിയര്‍ പോലും ത്യജിച്ച് മകളെ നോക്കി വീട്ടിലിരിക്കുന്ന ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് അഭിഷേക് നേരത്തെ പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്നതെന്നും അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നുമായിരുന്നു അഭിഷേകിന്റെ പരാമര്‍ശം.
Content Highlights: Abhishek Bachchan on Fatherhood, Career & Family
Published: 17 Mar 2025, 01:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented