ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ഒരു വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ലഗാൻ സിനിമയുടെ 25-ാം വാർഷിക ആഘോഷങ്ങൾക്കുശേഷം കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന ആമിറിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഒരു കാറിൽ രണ്ട് മുൻഭാര്യമാരും ഇപ്പോഴത്തെ കാമുകിയും ഒന്നിച്ചു യാത്ര ചെയ്തതാണ് കൗതുകമുണർത്തിയത്.

To advertise here,

കാറിന്റെ മുൻഭാഗത്ത് ഡ്രൈവർക്ക് സമീപമുള്ള സീറ്റിലായിരുന്നു ആമിർ ഖാൻ. മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുവും പിൻസീറ്റിൽ കയറി. ഇവർക്കൊപ്പം ഇപ്പോഴത്തെ കാമുകി ഗൗരി സ്പ്രാറ്റും ഉണ്ടായിരുന്നു.

1986-ലാണ് ആമിർ ഖാന്റെ ആദ്യവിവാഹം. റീന ദത്തയുമായുള്ള വിവാഹത്തിൽ രണ്ടുമക്കളുണ്ട്, ജുനൈദും ഇറയും. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002-ൽ ഇരുവരും വേർപിരിഞ്ഞു. 2005-ൽ ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം ചെയ്തു. ലഗാൻ എന്ന ചിത്രത്തിൽ സംവിധാന സഹായി ആയിരുന്നു കിരൺ റാവു. 2001-ൽ ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.

2021-ലാണ് ആമിർ ഖാൻ കിരൺ റാവുവുമായി വിവാഹബന്ധം വേർപ്പെടുത്തിയത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്, ആസാദ്.

കഴിഞ്ഞവർഷമാണ് ആമിർ ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയാണ് ഗൗരി. ജൂലൈ അഞ്ചിനാണ് ഇരുവരുടെയും വിവാഹം.