
ലോസാഞ്ജലീസ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്കര് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന് ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്കാരം നേടി.
പുവര്‍ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന് ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.
Also Read
മരണത്തിന്റെ ദൂതനോ ഓപ്പന്‍ഹൈമര്‍? അതോ വേട്ടയാടപ്പെട്ടവനോ? | Oppenheimer Movie Review
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്. മാർട്ടിൻ സ്കോസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എട്ട് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ബാര്‍ബിക്ക് മികച്ച ഒറിജില്‍ സോങ്ങ് വിഭാഗത്തില്‍ മാത്രമായിരുന്നു പുരസ്കാരം ലഭിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്സ്, മാസ്ട്രോ, ര്‍, പാസ്റ്റ് ലീവ്സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനായി മത്സരിച്ച മറ്റു സിനിമകൾ.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം 'ടു കിൽ എ ടൈഗർ' മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നു. ഝാർഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്. എന്നാൽ യുക്രെെൻ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇൻ മരിയോപോളിനെയാണ് പുരസ്കാരം തേടിയെത്തിയത്.
പുരസ്കാര പട്ടിക ഇങ്ങനെ
മികച്ച സിനിമ- ഒപ്പൻഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ (പുവർ തിങ്ങ്സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹെെമർ )
മികച്ച നടൻ- കിലിയൻ മർഫി (ഒപ്പൻഹെെമർ )
മികച്ച ഒറിജിനൽ സ്കോർ- ഒപ്പൻഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ)
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഒപ്പൻഹൈമർ)
മികച്ച വിഷ്വൽ എഫക്ട്- ഗോഡ്സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം വാർ ഈസ് ഓവർ കരസ്ഥമാക്കി.
ദ ബോയ് ആൻഡ് ദ ഹെറോൺ- മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)...
മികച്ച തരിക്കഥ (അഡാപ്റ്റഡ)്- അമേരിക്കൻ ഫിക്ഷൻ
മികച്ച നഹനടി- ഡിവൈൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവേഴ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവര്‍ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്സ്റ്റെലിങ്- പുവര്‍ തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
മികച്ച തിരക്കഥ (ഒറിജിനൽ വിഭാഗം)- അനാറ്റമി ഓഫ് എ ഫോൾ (ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- 20 ഡേയ്സ് ഇൻ മരിയോപോൾ (യുക്രെെൻ)
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്
മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്ടേമ (ഒപ്പൻഹൈമർ)
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ വണ്ടര്‍ സ്റ്റോറി ഓഫ് ഹെന്റി ഷുഗർ
.മികച്ച നടൻ
ബ്രാഡ്ലി കൂപ്പർ-മാസ്ട്രോ
കോൾമാൻ ഡൊമിങ്കോ- റസ്റ്റിൻ
പോൾ ഗിയാമാറ്റി- ദ ഹോൾഡോവേഴ്സ്
കിലിയൻ മർഫി- ഒപ്പൻഹൈമർ
ജെഫ്രി റൈറ്റ്- അമേരിക്കൻ ഫിക്ഷൻ
മികച്ച നടി
അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റൺ- കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
സാന്ദ്ര ഹുല്ലർ- അനാറ്റമി ഓഫ് ദ ഫാൾ
കരേ മുലിഗൻ- മാസ്ട്രോ
എമ്മ സ്റ്റോൺ- പുവർ തിംഗ്സ്
മികച്ച സംവിധായകൻ
ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്കോസെസി- കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ
മികച്ച നടന്
ബ്രാഡ്ലി കൂപ്പര്‍-മാസ്ട്രോ
കോള്മാന് ഡൊമിങ്കോ- റസ്റ്റിന്
പോള്‍ ഗിയാമാറ്റി- ദ ഹോള്‍ഡോവേഴ്സ്
കിലിയന്‍ മര്‍ഫി- ഒപ്പന്‍ഹൈമര്‍
ജെഫ്രി റൈറ്റ്- അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നടി
അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റണ്- കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
സാന്ദ്ര ഹുല്ലര്‍- അനാറ്റമി ഓഫ് ദ ഫാള്‍
കരേ മുലിഗന്‍- മാസ്ട്രോ
എമ്മ സ്റ്റോണ്‍- പുവര്‍ തിംഗ്സ്
മികച്ച സംവിധായകൻ
ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്കോസെസി- കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ
Content Highlights: 96 oscar award declaration, The Academy of Motion pictures, oppenheimer, hollyood
Published: 11 Mar 2024, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented