ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടി നടൻ ദുൽഖർ സൽമാൻ. ദുൽഖർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.
അടുത്തിടെയാണ് ദുൽഖർ സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോയിലൂടെയാണ് ദുൽഖർ സിനിമയിലെത്തുന്നത്.
സെക്കൻഡ് ഷോയ്ക്ക് ശേഷം മികച്ച വേഷങ്ങൾ ദുൽഖറിനെ തേടിയെത്തി. തീവ്രം, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ദുൽഖർ ആരാധകർക്ക് പ്രിയപ്പെട്ട യുവതാരമായി മാറി. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്കുള്ള ദുൽഖറിന്റെ വളർച്ച അതിവേഗമായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുൽഖർ ആരാധകരെ സൃഷ്ടിച്ചു. അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തേക്കും നിർമാണ രംഗത്തേക്കും താരം ചുവട് വച്ചു.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വാഫേറർ ഫിലിംസ് എന്ന നിർമാണക്കമ്പനി ഇന്ന് മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നാണ്.
റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടും’ തമിഴിൽ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യുമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. മാർച്ച് 3ന് ‘ഹേയ് സിനാമിക’ തിയേറ്ററിൽ എത്തും. അദിതി റാവുവും കാജൾ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. ജനുവരി 14ന് തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ‘സല്യൂട്ട്’ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിയതായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: dulquer salmaan, instagram, followers, hey sinamika release
Published: 01 Mar 2022, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented