ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ ഹേ സിനാമികയിലെ പുതിയ ​ഗാനമെത്തി. അദിതി റാവു ഹൈദരിയും കാജൽ അ​ഗർവാളും മനോഹരമായി നൃത്തം ചെയ്യുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കീർത്തന വൈദ്യനാഥൻ, സായി പ്രഭ എന്നിവർ ചേർന്നാണ്. സിറ​ഗൈ എന്ന ഗാനം രചിച്ചത് മദൻ കർക്കിയും സംഗീതം പകർന്നത് ഗോവിന്ദ് വസന്തയും ആണ്.

To advertise here,

നൃത്തസംവിധായിക ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക രചിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയാണ് ചിത്രം എത്തുന്നത്.

നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്. 

ഈ ചിത്രത്തിലെ മറ്റ് മൂന്നു ഗാനങ്ങൾ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിക്കുന്നത്.