ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിലെ ആദ്യഗാനം സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡ് ആവുന്നു. മോഹൻലാൽ പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ്സായി ഇരിക്കുന്ന പോസ്റ്ററാണ് ടീം ആദ്യം പുറത്തുവിട്ടത്. പിന്നാലെയെത്തിയ ഗാനത്തിന് വൻസ്വീകരണമാണ് ലഭിച്ചത്.
ലൗലജൻ എന്ന പോലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
'തുടരും' എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, തരുൺ മൂർത്തി മോഹൻലാൽ കോംബോ ഒന്നിക്കുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ്. ഒപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും 'അതിമനോഹര'ത്തിനുണ്ട്.
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. 'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. സഹസംവിധാനം ബിനു പപ്പു.
എഡിറ്റിങ്: ഷെഫീഖ് വി.ബി, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽദാസ്, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, മേക്കപ്പ്: റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്സ കെ. എസ്തപ്പാൻ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്‌സ്, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്. സ്റ്റിൽസ്: അമൽ സി. സത്താർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്, പി.ആർ.ഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, സീതാലക്ഷ്മി.
Content Highlights: The first song from Mohanlal's upcoming film 'Athimanoharam' has been released online. Directed by Tarun Moorthi and produced by Ashiq Usman under Ashiq Usman Productions. Features Mohanlal playing the role of a police inspector named Loulajan alongside co-star Meera Jasmine. The film features music composed by Jakes Bejoy and a screenplay by Ratheesh Ravi. Cinematography is handled by Shaji Kumar, with editing by Shafeque V.B.
Published: 01 Nov 2026, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented