
ടു മെൻ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിനും മികച്ച വരവേൽപ്പ്. ഗായകൻ അഫ്‌സലിന്റെ ശബ്ദത്തിൽ വരാതെ വന്നത് എന്ന ഗാനമാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് സംഗീതം നൽകിയത്. ആദ്യ ദിനം തന്നെ പാട്ട് ഒരു മില്യൺ ആളുകൾ കണ്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ ആണ് ഗാനം പുറത്തിറക്കിയത്.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ടു മെൻ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എംഎ നിഷാദും ഇർഷാദ് അലിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് മാനുവൽ ക്രൂസ് ഡാർവിൻ, എംഎ നിഷാദ്, ലെന, കൈലാഷ്, കെ.സതീഷ്, ദിനേശ് പ്രഭാകർ, ആനന്ദ് മധുസൂദനൻ, ഡാനി ഡാർവിൻ എന്നിവരും പങ്കെടുത്തു.
മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.
മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു.
എഡിറ്റിംഗ് -വി സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഡി ഗ്രൂപ്പാണ് വിതരണക്കാർ. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ. പിആർ ആൻഡ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി. ഓഗസ്റ്റ് 5ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തും.
Content Highlights: varathe vannath, song from two men movie, singer afsal
Published: 02 Aug 2022, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented