
ടു മെൻ എന്ന ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് നവാഗതനായ ഡോണി ഡാർവിനാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു സിവിൽ എഞ്ചിനീർ ആയ ഡോണി ഡാർവിൻ സിനിമയിലേക്ക് എത്തിയത്. ആദ്യം സിനിമയിൽ വരാൻ താൽപര്യം കുറവായിരുന്നെങ്കിലും ഒരു ചിത്രം കഴിഞ്ഞതോടെ തന്റെ ശരിയായ വഴി സിനിമ ആണെന്ന് മനസിലാക്കിയ ഡോണി അഭിനയിക്കുകയും ഒപ്പം 'ടു മെനിലെ' പ്രൊഡക്ഷൻ ടീമിന്റെ ഭാഗവുമായി മാറിക്കഴിഞ്ഞു.
ഡോണി ആദ്യമായി അഭിനയിക്കുന്ന സിനിമ ടു മെൻ അല്ല. 'തങ്ക ഭസ്മ കുറി ഇട്ട തമ്പുരാട്ടി' യാണ് ഡോണിയുടെ ആദ്യ ചിത്രം. അതുകഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ 'ആപ് കൈസേ ഹോ' എന്ന ചിത്രം. അതിനു ശേഷം ആണ് 'ടു മെൻ'ചെയ്യുന്നത്. ടു മെന്നിലെ കഥാപാത്രം തന്റെ ജ്യേഷ്ഠനു വന്ന റോളായിരുന്നുവെന്നും എന്നാൽ അത് പിന്നീട് തന്നിലേക്ക് എത്തുകയായിരുന്നെന്നും ഡോണി ഓർമ്മിക്കുന്നു. ഡോണിയുടെ അച്ഛനായ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ടു മെൻ എന്ന സിനിമയുടെ നിർമ്മാതാവ്.
അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൻ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോൾ കാണുന്ന പ്രേക്ഷകർക്ക് വേറെ ഒരു ഇമേജ് കിട്ടുന്നില്ലേ എന്ന ചോദ്യത്തിന് ഡോണിക്ക് വ്യക്തമായ മറുപടി ഉണ്ട്. തനിക്ക് അഭിനയിക്കാൻ അല്ല താൻ ഈ സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമായത് എന്നും പകരം സിനിമയുടെ മറ്റ് മേഖലകളെപ്പറ്റി പഠിക്കാനും വേണ്ടിയാണ് എന്നായിരുന്നു ഡോണിയുടെ മറുപടി. വെറുതെ അഭിനയിക്കാൻ പൈസ മുടക്കിയിട്ട് കാര്യമില്ല. ഇത് കേരളം ആണ്. കഴിവുണ്ടെങ്കിലേ ഇവിടെ പിടിച്ചുനിൽക്കാനാകൂ എന്നും ഡോണി കൂട്ടി ചേർത്തു.
മാനുവൽ ക്രൂസ് ഡാർവിൻ പ്രൊഡ്യൂസ് ചെയ്യുന്ന 'ടു മെൻ' ൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് ഡോണി ഡാർവിൻ. അസ്സോസിയേറ്റ് ക്യാമറമാൻ -ഡാനി ഡാർവിൻ. പ്രോജക്ട് ഡിസൈനർ -ജോയൽ ജോർജ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.സതീഷ് ആണ്.
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രത്തിലും ഡോണി അഭിനയിക്കുന്നുണ്ട്. ഇർഷാദ് അലി,രഞ്ജി പണിക്കർ,ഡോണി ഡാർവിൻ,ആര്യ തുടങ്ങിയവരാണ് ടു മെന്നിലെ മറ്റുതാരങ്ങൾ.
Content Highlights: actor donny about two men movie and his passion, two men movie, m a nishad, irshad
Published: 05 Aug 2022, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented