കോഴിക്കോട്:  ജനകോടികളുടെ ഹൃദയത്തില്‍ സ്വതന്ത്രഭാരതം എന്ന വികാരം ആവേശമായി അലയടിക്കുന്ന സ്വാതന്ത്യദിനത്തില്‍, ദേശസ്നേഹത്തിന് ഉണര്‍ത്തുപാട്ടായി 'വന്ദേഭാരതം' മാതൃഭൂമി ഡോട്ട് കോമില്‍. 76 -ാമത് സ്വാതന്ത്യദിനത്തില്‍  പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ട്  എസ്റ്റിലോക്കസിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ള സ്വാതന്ത്യദിന ഗാനമാണ് വന്ദേ ഭാരതം. 

To advertise here,

 ഹരിഹരന്‍, കെ.എസ് ചിത്ര, ഉണ്ണി മേനോന്‍, ശ്രീനിവാസ്, ശിവമണി, സ്റ്റീഫന്‍ ദേവസി, കാര്‍ത്തിക്, നരേഷ് അയ്യര്‍, വിധു പ്രതാപ്, കെ. എസ് ഹരിശങ്കര്‍, ശ്വേത മോഹന്‍, ജ്യോത്സ്ന രാധാകൃഷ്ണന്‍, മൃദുല വാര്യര്‍, നിത്യ മാമന്‍ തുടങ്ങി നിരവധി പ്രമുഖ സംഗീതജ്ഞര്‍ ചേര്‍ന്നാണ് വന്ദേ ഭാരതം അവതരിപ്പിക്കുന്നത്. ഇതിന്റെ സംഗീതം ബിജിബാലാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.

 പവേര്‍ഡ് ബൈ സ്പോണ്‍സര്‍മാര്‍ കീര്‍ത്തി നിര്‍മലും ലീബറും ആണ്.