​ഗൃഹാതുരതയുണർത്തുന്ന ഓണ ഓർമകളുമായി ഒരു മലയാള ആൽബം ശ്രദ്ധ നേടുന്നു. മേഘ്നാ ലാൽ, സലീഷ് ശ്യാം എന്നിവർ ആലപിച്ച തൈതാര എന്ന ​ഗാനമാണ് ആസ്വാദകമനം കീഴടക്കുന്നത്.

To advertise here,

മാണിക്യച്ചെമ്പഴുക്കയിലെ ​ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ ​ഗാനം. പ്രവീർ കുമാർ ദേവ് ആണ് ​ഗാനത്തിന് പുതിയ ഭാവം നൽകിയത്. ഷിമിൽ ആരോ ഫിലിംസിന്റേതാണ് ഛായാ​ഗ്രഹണവും എഡിറ്റിങ്ങും. ആൾ ഫോർ വൺ ആണ് നൃത്ത സംവിധാനം.

ലാലാ ബാൻഡിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറങ്ങിയത്.