വൈറൽ ഗാനമായ എൻജോയ് എഞ്ചാമി എന്ന ഗാനം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഗാനത്തിന്റെ യഥാർത്ഥ അവകാശിയാര് എന്ന തർക്കങ്ങൾക്കിടയിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ഗാനം ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഗായിക ധീ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാട്ടുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം അവർ തുറന്നുപറഞ്ഞിരിക്കുന്നത്.
തങ്ങൾ മൂവരും ഒരുപോലെ ആ പാട്ടിന് അവകാശികളാണെന്ന് ധീ അഭിപ്രായപ്പെട്ടു. ഗാനരചയിതാവ്, ഗായകൻ എന്ന നിലയിൽ അറിവിനും സംഗീത സംവിധായകൻ, നിർമാതാവ് എന്ന രീതിയിൽ സന്തോഷ് നാരായണനും താൻ ക്രെഡിറ്റ് നൽകുമെന്നും അവർ പറഞ്ഞു. കിട്ടുന്ന എല്ലാ വേളകളിലും ഇവർ രണ്ടുപേരേക്കുറിച്ചും, പ്രത്യേകിച്ച് അറിവിനേക്കുറിച്ച് അഭിമാനത്തോടെ താൻ പറയാറുണ്ട്. ഒരിക്കൽപ്പോലും എൻജോയ് എഞ്ചാമിയിലെ ഇവർ രണ്ടുപേർക്കുമുള്ള പ്രാധാന്യം കുറച്ചുകാണിക്കുകയോ ഗൗരവം കുറച്ചുകാണിക്കുകയോ ചെയ്തിട്ടില്ലെന്നും ധീ എഴുതി.
അറിവിന്റെ ശബ്ദം ഉയർന്നുകേട്ടാൽ മാത്രം മതി തനിക്കെന്ന് ധീയുടെ കുറിപ്പിലുണ്ട്. പാട്ടിന് കിട്ടുന്ന എല്ലാ വരുമാനവും ഉടമസ്ഥാവകാശവും തങ്ങൾ മൂന്നുപേർക്കും തുല്യമാണെന്നും പറഞ്ഞുകൊണ്ടാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്. ചെന്നൈയിൽ കഴിഞ്ഞയാഴ്ച തുടങ്ങിയ ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും 'എൻജോയ് എഞ്ചാമി' പ്രകടമുണ്ടായിരുന്നു. ഇവർക്കൊപ്പം ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു.
എൻജോയ് എഞ്ചാമിയുടെ രചനയിൽ തന്നെയാരും സഹായിച്ചില്ലെന്ന് അറിവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം താനാണ് ഗാനത്തിന്റെ സംഗീതസംവിധായകനും നിർമാതാവും എന്നുപറഞ്ഞ് സന്തോഷ് നാരായണൻ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണിപ്പോൾ ഈ വിഷയത്തിൽ ഗായിക ധീയുടെ വിശദീകരണവും വന്നിരിക്കുന്നത്.
Content Highlights: singer dhee about enjoy enjami ownership issue, santhosh narayanan tweet, arivu instagram post
Published: 02 Aug 2022, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented