
രാജ്യത്തിനകത്തും പുറത്തും തരംഗമായി മാറിയ തമിഴ് ഗാനം എൻജാേയ് എൻജാമിക്ക് കവർ വേർഷനൊരുക്കി അവതാരകയും നടിയുമായ ജുവൽ മേരി. ആരാധകർക്ക് തീർത്തും സർപ്രൈസ് നൽകിയാണ് ജുവലിന്റെ ഗായികയായുള്ള ആദ്യ സംരംഭം.
ധീ, അറിവ് എന്നിവർ ചേർന്നാണ് എൻജാേയ് എൻജാമിക്ക് ജീവൻ പകർന്നത്.
കവർ വേർഷനിൽ ജുവലിനൊപ്പം ചേർന്ന് ഗാനം ആലപിക്കുന്നത് അർജുൻ ഉണ്ണികൃഷ്ണനാണ്. ഒറിജിനലിലെന്ന പോലെ ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.
കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു... ഗാനം പങ്കുവച്ച് ജുവൽ കുറിച്ചു.
അവതാരകയായി ശ്രദ്ധ നേടിയ ജുവൽ ഉട്ട്യോപിയയിലെ രാജാവ്, പത്തേമാരി, ഒരേ മുഖംം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
content highlights : Dhee Arivu song EnjoyEnjaami cover song by jewel mary
Published: 05 Jun 2021, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented