നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രോമോ ഗാനം പുറത്ത്. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ' നിലഗമനം' എന്ന ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ ആണ്. ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു. ഒക്ടോബര്‍-17 ന് ചിത്രം ആഗോള റിലീസായി എത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
'തുടരും' , 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്നത്. ടി സീരീസ് ആണ് വമ്പന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനംചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ട്രെയ്ലര്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു അര്‍ധരാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ക്രൈം ഡ്രാമ ത്രില്ലര്‍ ഴോണറിലുള്ള ചിത്രം വികസിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്.
ആകാംഷ നിറക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍: ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍: സിബിന്‍ രാജ്, ആക്ഷന്‍: പി.സി. സ്റ്റണ്ട്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, പിആര്‍കണ്‍സല്‍ട്ടന്റ് ആന്‍ഡ് സ്ട്രാറ്റജി: ലാലാ റിലേഷന്‍സ്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്.
Content Highlights: New promo song `Nilagamanam` from the upcoming Malayalam movie `Paathirathri`, starring Navya Nair and Soubin Shahir. Music by Jakes Bejoy, sung by Chinmayi Sripada
Published: 14 Oct 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented