
നെറ്റ്ഫ്ലിക്സ് സൗത്തിന് വേണ്ടി ഒരുക്കിയ നമ്മ സ്റ്റോറീസ് എന്ന പുതിയ മ്യൂസിക് വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. പാട്ടില്‍ നീരജ് മാധവിന്റെ റാപ്പ് സോങ്ങിന്റെ സബ്ടൈറ്റില്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
'എവിടെ പോയാലും ഞാന്‍ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്' എന്നാണ് വരി. ഇതില്‍ ബീഫ് എന്ന വാക്കിന് സബ്ടൈറ്റിലില് ബിഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. ബീഫ് എന്ന് പറഞ്ഞാല്‍ വികാരം വ്രണപ്പെടുമെന്ന് പേടിച്ചാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
നീരജ് മാധവിനൊപ്പം അറിവ്, സിരി തുടങ്ങിയവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന ഗാനം പ്രാദേശിക ഭാഷകളില്‍ നിന്നും പരമാവധി കണ്ടന്റുകള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ്.
അക്ഷയ് സുന്ദറാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Namma Stories Arivu, SIRI, Neeraj madhav, Beef-BDF controversy, Netflix
Published: 09 Jul 2021, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented