
സിനിമക്കുള്ളിലെ സിനിമയുമായി വരുന്ന നസ്ലിൻ ചിത്രം മോളിവുഡ് ടൈംസിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. ഗോട്ട് സോങ് എന്ന ടൈറ്റിലിൽ വരുന്ന ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡൗൺ ട്രോഡൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജേക്‌സും അദ്രി ജോയും ട്രൈബ്മാമാ മേരികാളിയും ചേർന്നാണ്. വരികൾ അദ്രി ജോ. നസ്ലിനൊപ്പം സംഗീത സംവിധായകനായ ജേക്‌സ് ബിജോയ്‌യും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പിലുണ്ട്.
നേരത്തേ പുറത്തിറങ്ങിയ മോളിവുഡ് ടൈംസിന്റെ ടീസർ സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുകയാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്ലിൻ എത്തുന്നത്.
വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമിക്കുന്ന ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.
എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.
Content Highlights: Release of the promotional 'Goat Song' from the movie Mollywood Times. Music composed by Jakes Bejoy featuring vocals by Adhri Joe and TribeMama MaryKali. The film is directed by Abhinav Sunder Nayak and stars Naslen, Sangeeth Prathap, and Sharafudheen. Produced by Ashiq Usman under Ashiq Usman Productions. Story follows the journey of the character Vineeth Madhavan
Published: 29 May 2026, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented