കെ.കെ. വിനോദ് കുമാർ ഈണം നൽകി വിജയ് യേശുദാസ് ആലപിച്ച മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. 'മിഴിയിൽ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഭാഷ് ചന്ദ്രനാണ്. 'വിനോദ് മെലഡീസ്' യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ വീഡിയോ ഇതുവരെ പതിനായിരത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു.

To advertise here,

കെ.കെ. വിനോദ് കുമാർ തന്നെ നിർമാതാവായ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിവേക് വിനോദ് ആണ്. ജിയാസ് ആണ് ഛായാഗ്രഹണം. ലബാൻ റാണ, ദേവിക ദിവാകർ, വിഷ്ണു ജനാർദനൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.