
ജ്യോത്സ്ന രാധാകൃഷ്ണൻ പാടി, ദീപ്തി വിധു പ്രതാപ് അഭിനയിച്ച പുതിയ മ്യൂസിക് വീഡിയോ 'മായിക' സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഗിരീഷ് കുമാറാണ് സംഗീതസംവിധാനം.
ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
സുമേഷ് ലാലാണ് 'മായിക' സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തസംവിധാനം അബ്ബാദ് റാം മോഹൻ. വിനു ജനാർദനനാണ് സ്‌ക്രീൻ പ്ലേ, ഫിക്ഷൻ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷൻ എന്നിവ കൈകാര്യം ചെയ്തത്. സുബാഷ് കരുണാണ് കലാസംവിധാനം.
ഛായാഗ്രഹണം നിർവഹിക്കുന്നത് മഹേഷ് എസ് ആർ, അനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. എഡിറ്റ് & ഡിഐ ആൽബി നടരാജ്. മനോഹരമായ സംഗീതത്തിനും ഭാവനാത്മക അവതരണത്തിനും സമൂഹ മാധ്യമങ്ങളിലുടനീളം മായിക പ്രേക്ഷകപ്രീതി സ്വന്തമാക്കിക്കഴിഞ്ഞു.
Content Highlights: mayika video song, jyotsna radhakrishnan, deepthi vidhu prathap
Published: 18 Jul 2022, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented