കുട്ടിക്കാലം മുതലേ മലയാളികള്‍ പറഞ്ഞു കേള്‍ക്കുകയും വായിച്ചറിയുകയും കണ്ടനുഭവിക്കുകയും ചെയ്ത ഒരു മാവേലിയുണ്ട്.  വെളുത്ത നിറവും കുടവയറുമുള്ള സര്‍വാഭരണവിഭൂഷിതനായ മാവേലി. ആ മാവേലിസങ്കല്പത്തെ അപനിര്‍മ്മിക്കുകയാണ് മാങ്കോസ്റ്റിന്‍ ക്ലബ്ബിന്റെ പുതിയ മാവേലിപ്പാട്ട്.  അസുരനായിരുന്ന മാവേലിയ്ക്ക് സവര്‍ണരൂപം നല്‍കിയ ആവിഷ്‌കരങ്ങളോടുള്ള പ്രതിഷേധം നിറഞ്ഞ ആഖ്യാനമാണ് മാവേലിപ്പാട്ട്. 

To advertise here,

' ചവിട്ടിത്താഴ്ത്തല്‍ ഇനിയും അവസാനിക്കാത്ത ഒരു സംഗതിയാണ്. അധ്യാപകന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍  ഒരു ദളിത് വിദ്യാര്‍ത്ഥി  കൊല്ലപ്പെടുന്ന  രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മനുഷ്യര്‍ നിരന്തരമായി കുടിയിറക്കപ്പെടുന്നത് നമ്മള്‍ കാണുന്നു. പലനിലകളില്‍ ചവിട്ടിത്താഴ്ത്തലുകളും കുടിയിറക്കലുകളും തുടരുന്നു. അതേസമയം, മാവേലിക്കഥ നമ്മളോട് പങ്കുവയ്ക്കുന്ന പ്രതീക്ഷയുടെ ഒരു രാഷ്ട്രീയമുണ്ട്; അത് ചവിട്ടിത്താഴ്ത്തപ്പെടുന്ന മനുഷ്യര്‍ ഒരുദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷയാണ്. അതുകൂടി പങ്കുവയ്ക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.'പാട്ടിന്റെ സൃഷ്ടാക്കളില്‍ ഒരാളായ അജയ് ജിഷ്ണു സുധേയന്‍ പറയുന്നു.

സബര്‍മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഗോപാലാണ് വിഷ്ണു വിലാസിനി വിജയന്‍ സംവിധാനം ചെയ്ത മാവേലിപ്പാട്ട് നിര്‍മ്മിച്ചിരിക്കുന്നത് അജയ് ജിഷ്ണു സുധേയന്‍, അന്‍സിഫ് അബു എന്നിവരുടെ വരികള്‍ക്ക് ഹരിപ്രസാദ് എസ് ആര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. അജയ് ജിഷ്ണു സുധേയന്‍, ഹരിപ്രസാദ് എസ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ രവിയും എഡിറ്റിംഗ് പ്രത്യുഷ് ചന്ദ്രനുമാണ്.

മ്യൂസിക് പ്രൊഡക്ഷന്‍ : അശോക് പൊന്നപ്പന്‍, കലാസംവിധാനം : ഡെല്‍വിന്‍ ദാസ്, സൗണ്ട് ഡിസൈന്‍: ജിക്കു എം ജോഷി, സൗണ്ട് മിക്സ് : വിനോദ് പി ശിവറാം, കോസ്റ്റിയൂം :അഞ്ജന എസ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇംതിയാസ് എം.കെ, കോ ഡയറക്ടര്‍ : തോമസ് ജോര്‍ജ്, സ്റ്റില്‍ ഫോട്ടോഗ്രഫി : അഭിശങ്കര്‍, സഹസംവിധാനം: ശ്രീജിത്ത് കാഞ്ഞിലശേരി, ബല്‍റാം ജെ, ഡിഐ : ബിലാല്‍ റഷീദ്, അസോസിയേറ്റ് എഡിറ്റര്‍ : എഎസ് അരവിന്ദ്, ഡ്രോണ്‍ :ഡിപിഎന്‍. മാംഗോസ്റ്റീന്‍ ക്ലബ്ബ് ഒരുക്കിയ പ്രേമത്തെക്കുറിച്ചുള്ള മൂന്ന് ക്ലീഷേ പാട്ടുകള്‍, ക്രിക്കറ്റ് പാട്ട് , സ്ട്രൈക്ക് തുടങ്ങിയ ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധേയമായിരുന്നു.