കൃഷ്ണശങ്കർ, ദുർഗ കൃഷ്ണ എന്നിവരഭിനയിച്ച് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത കുടുക്കിലെ സൂപ്പർ ഹിറ്റായ മാരൻ ​ഗാനത്തിന്റെന്റെ തമിഴ് പതിപ്പ് ശ്രദ്ധയാകർഷിക്കുന്നു. മുഴുവൻ ഗാനവും ഒരു ലോങ്ങ് സിംഗിൾ ടേക്ക് ഷോട്ട് പോലെ വി.എഫ്.എക്സിൽ ചെയ്തിരിക്കുകയാണ്. 

To advertise here,

DrikFX എന്ന ചെറുപ്പക്കാരാണ് ഈ മനോഹരമായ ആവിഷ്കാരത്തിനു പിന്നിൽ. 

ബിലഹരി സംവിധാനം ചെയ്ത ചിത്രം കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്. ഭൂമി സംഗീതം നിർവഹിച്ച ​ഗാനത്തിന് ടിറ്റോ തങ്കച്ചനാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. സിദ് ശ്രീറാമും ഭൂമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഷൈൻ ടോം ചാക്കോ, സ്വാസിക, അജു വർഗീസ്, റാം മോഹൻ, രഘുനാഥ്‌ പലേരി മുതലായവരാണ് മറ്റഭിനേതാക്കൾ. റൊമാന്റിക് ത്രില്ലർ എന്ന ജോണറിനു പുറമെ ആക്ഷനും വേണ്ട പ്രാധാന്യം കൊടുത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ആഗസ്റ്റ് 25ന് ചിത്രം  കേരളത്തിലും ജിസിസി രാജ്യങ്ങളിലും പ്രദർശനത്തിനെത്തും.