'കുടുക്ക് 2025' എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരേയുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണ ശങ്കര്‍. ചിത്രത്തില്‍ ഇരുവരുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനെയും കുടുംബത്തെയും അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ ആക്രമിച്ചത്. വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ് താന്‍ സുഖമായി ഉറങ്ങാന്‍ പോകുന്നുവെന്ന് കൃഷ്ണ ശങ്കര്‍ കുറിക്കുന്നു. അര്‍ജുനെപ്പോലെ ഭാര്യയുടെ ജോലിയെ ബഹുമാനിക്കുന്ന എത്ര ആളുകള്‍ ഉണ്ടെന്നും കൃഷ്ണ ശങ്കര്‍ ചോദിക്കുന്നു
കൃഷ്ണ ശങ്കറുടെ കുറിപ്പ്
ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു .ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗ്ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുന്നു .
രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ് ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.
പക്ഷെ, അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം അനുഭവം കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍, എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും, അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.
Content Highlights: Durga Krishna Kudukku Trailer Movie, Actor Krishna Shankar against cyber attack, Lip Lock Scene
Published: 09 Jul 2022, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented