
ന്യൂഡൽഹി:'വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. അതെ സമയം പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് എതിരായ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഫെബ്രുവരി ഹാജരാക്കുക ഫെബ്രുവരി 12,13 തീയതികളിൽ ആണെങ്കിൽ അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
പകർപ്പവകാശം സംബന്ധിച്ച കേസിൽ മുൻകൂർ ജാമ്യ വ്യവസ്ഥ വിധിച്ച ഹൈക്കോടതി നടപടിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. മാതൃഭൂമി മ്യൂസിക്കിനുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്ന മാതൃഭൂമിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പകർപ്പവകാശം ലംഘിച്ചതിനെതിരെ മാതൃഭൂമിയും തൈക്കൂടം ബ്രിഡ്ജും ഫയൽ ചെയ്ത ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നതുവരെയാണ് വരാഹരൂപം എന്ന പാട്ടുൾപ്പെടുത്തി സിനിമ പ്രദർശി പ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നത്. മാതൃഭൂമിയ്ക്കാണ് നവരസത്തിന്റെ പകർപ്പവകാശം.
Content Highlights: kanthara song controversy, varaha roopam, thaikkudam bridge, Navarasa, Rishabh Shetty
Published: 10 Feb 2023, 12:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented