സെന്തില്‍ രാജാമണി, ഹരീഷ് പേരടി, അലന്‍സിയര്‍, മനുരാജ്, അഞ്ജലിന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പിലെ കള്ളുപാട്ടിന്റെ പുതിയ പതിപ്പെത്തി. ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ കള്ളുപാട്ടിന്റെ റീമിക്‌സാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

To advertise here,

നടന്മാരായ ഹരീഷ് പേരടിയും അലൻസിയറുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിൽ ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ പാട്ടിന്റെ ഒറിജിനല്‍ റിലീസായത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്‍. പാട്ട് അന്നുതന്നെ വൈറലായിരുന്നു. 

കള്ളുപാട്ടിനൊരു റീമിക്‌സ് വേണമെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു. തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും ക്ഷണിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlights: Kallu Pattu remix, Udumbu Movie, Hareesh Peradi, Alencier