-
വിഷുദിനത്തിൽ സാമൂഹികമാധ്യമങ്ങൾ മുഴുവൻ നിറഞ്ഞാഘോഷിച്ച ഒരു വൈറൽ വീഡിയോ ഉണ്ട്. മകൾ സൈനബുൽ യുസ്രയെ ചേർത്തുപിടിച്ച് അവൾക്കൊപ്പം ഇംതിയാസ് ബീഗം പാടുന്ന ‘കണികാണും നേരം’ എന്ന പാട്ടിന്റെ വരികൾ. ഉച്ചയ്ക്ക് ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ്ചെയ്ത ഗാനം വൈകീട്ടാവുമ്പോഴേക്ക് മറ്റു സാമൂഹികമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനുപേർ കണ്ടുകഴിഞ്ഞിരുന്നു.
തട്ടമിട്ട മുഖത്തുനിന്ന് വരുന്ന ഹിന്ദുഭക്തിഗാനം എന്ന രീതിയിലേക്ക് ഈ ഗാനത്തെ കാണരുതേ എന്നുമാത്രമാണ് ഗസൽ ഗായകരായ ഇംതിയാസ് ബീഗത്തിനും ഭർത്താവ് റാസയ്ക്കും പറയാനുള്ളത്. ഹിറ്റാവാൻ ചെയ്തതല്ലെന്നും ലോക്ഡൗൺ സമയത്ത് ഇത്തരമൊരു ആഘോഷവേളയിൽ ആർക്കെങ്കിലും സന്തോഷവും സമാധാനവും നൽകാനായാൽ അത്രയെങ്കിലും ചെയ്യാനാവട്ടെ എന്നു കരുതിയാണ് പാട്ട് പോസ്റ്റുചെയ്തതെന്നും അവർ പറഞ്ഞു.
‘‘മകൾക്കും വരികൾ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഇരുന്നപ്പോൾ പാടിയതാണ്. 99 ശതമാനവും മികച്ച അഭിപ്രായമാണ് വന്നത്. ഒരു ശതമാനം എങ്ങനെയാണെങ്കിലും മതപരമായ കണ്ണിലൂടെ കാണുന്നവർ ഉണ്ടാകുമല്ലോ. മതമായാലും രാഷ്ട്രീയമായാലും മറ്റെന്ത് ആശയമാണെങ്കിലും സ്വന്തം ആശയത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവയുടെ ഇടത്തെ ബഹുമാനിക്കണമെന്നും അവയും പരിഗണിക്കപ്പെടണം എന്നും മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.’’ കേരളത്തിന്റെ മതേതര മുഖത്തുനിന്നുകൊണ്ട് ഇതു പാടാൻ സന്തോഷമേ ഉള്ളൂവെന്നും ബീഗവും റാസയും പറയുന്നു.
Content Highlights: Imthiyas Beegum singer daughter, kanikanum neram viral song
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..