
ബിഗ് ഡാഗ്സ് എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ മലയാളി ഹനുമാന് കൈന്‍ഡിന്റെ (സൂരജ് ചെറുകാട്) പുതിയ ഗാനവും ട്രെന്‍ഡിങ്ങാകുന്നു. 'റണ്‍ ഇറ്റ് അപ്പ്' എന്ന ഗാനം ഇതിനകം 35 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്. ഇന്ത്യയിലെ വിവിധ ആയോധന കലാരൂപങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയുടെ ആയോധനകലയായ മര്‍ദാനി ഖേല്‍, പഞ്ചാബില്‍ നിന്നുള്ള, സിഖ് വംശജരുടെ ആയോധനകല ഗട്ക, മണിപ്പുരിന്റെ താങ് താ എന്നിവയും റണ്‍ ഇറ്റ് അപ്പില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റും ഗാനത്തിലുണ്ട്. ഒപ്പം മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലയായ ഗരുഡന് പറവ, വടക്കേ മലബാറിലെ തെയ്യരൂപമായ കണ്ടനാര്‍ കേളന്, മറ്റൊരു തെയ്യരൂപമായ വെള്ളാട്ടം എന്നിവയ്ക്കൊപ്പം ആസ്വാദനത്തിന്റേ ലഹരിയേകുന്ന ചെണ്ടമേളവും ഗാനത്തെ മനോഹരമാക്കുന്നു.
ഹൈദരാബാദില്‍ നിന്നുള്ള ഡി.ജെ. കലാകാരനായ കല്മിയാണ് റണ്‍ ഇറ്റ് അപ്പിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹനുമാന് കൈന്‍ഡിന്റെ ബിഗ് ഡാഗ്സിന് ഈണം നല്കിയതും കല്മി തന്നെയാണ്. ബിഗ് ഡാഗ്സ് സംവിധാനം ചെയ്ത ബിജോയ് ഷെട്ടി തന്നെയാണ് റണ്‍ ഇറ്റ് അപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വസീം ഹൈദറും അനാമയ് പ്രകാശുമാണ് നിര്‍മ്മാണം.
നടനായ ബിനു പപ്പു ചീഫ് അസോസിയേറ്റ് ഡയറക്ടറായി എത്തുന്നു എന്ന പ്രത്യേകതയും ഹനുമാന് കൈന്‍ഡിന്റെ റണ്‍ ഇറ്റ് അപ്പിനുണ്ട്. മിക്സിങ് ആന്‍ഡ് മാസ്റ്ററിങ് - ആകാശ് ശ്രാവണ്‍, ഡി.ഒ.പി - നമേജയ ദറോസ്, എഡിറ്റിങ് - മെഹ്റാന്, കലാസംവിധാനം - വിഷ്ണുരാജ്, കാസ്റ്റ് ഡയറക്ടര്‍ - സഞ്ജയ് സുന്ദര്‍, മേക്കപ്പ് -ഇജാസ് ജോമോ.
Content Highlights: Hanumankind's new song 'Run It Up' is an Indian cultural fest, becomes super hit & trending
Published: 08 Mar 2025, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented