
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോർട്‌സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2'-ലെ ' തങ്ക മകളേ' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്.
ചിത്രം വമ്പൻ വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് ഇ4എന്റർടെയ്ൻമെന്റ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്.
വളരെ വൈകാരികമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന, ചിത്രത്തിലെ ഗാനമാണ് 'തങ്ക മകളേ'. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി.
ഐശ്വര്യലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം, വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. തമിഴ്‌നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി, ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന പക്കാ ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നിർമാണം: ഡോ. ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാൽ, കോ- പ്രൊഡ്യൂസേഴ്‌സ്: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്‌സേന, ഛായാഗ്രഹണം: കെ.എം. ഭാസ്‌കരൻ, സംഗീതം: ഷോൺ റോൾഡൻ, എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്‌ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ: വിയാക്കി, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബി. ജയ് ഗണേഷ്, എ.ആർ. ചന്ദ്രമോഹൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്, പി.ആർ.ഒ: ശബരി.
Content Highlights: Release of the emotional melody 'Thanga Magale' from Gatta Kusthi 2. Vishnu Vishal and Aishwarya Lekshmi star in this major box office success. The film blends sports action, family comedy, and emotional drama. Directed by Chella Ayyavu with music composed by Sean Roldan
Published: 20 Jul 2026, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented