ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാഠി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തിയേറ്റര്‍ റിലീസായെത്തുന്നത്.

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാര്‍ക്കറ്റിങ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം പതിപ്പിലെ 'രംഗ്പൂജ' ഗാനം പുറത്ത്. മറാഠിയിലെ ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രത്തിന്റെ മലയാളം പതിപ്പ് ഡിസംബര്‍ 12-ന് കേരളത്തില്‍ റിലീസ് ചെയ്യും. എ.വി. പ്രഫുല്‍ചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികള്‍ രചിച്ചത് ഗുരു ഠാക്കൂര്‍ ആണ്.
അജയ് ഗോഗവാലെ മറാഠിയില്‍ ആലപിച്ച ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിര്‍ക്കെ, ശിശിര്‍ സപ്ലെ, ജനാര്‍ദന്‍ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ഓഷ്യന്‍ ഫിലിം കമ്പനി, ഓഷ്യന്‍ ആര്‍ട്ട് ഹൗസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സുജയ് ഹാന്‍ഡെ, ഓങ്കാര്‍ കേറ്റ്, സുബോധ് ഖനോല്‍ക്കര്‍, അശോക് ഹാന്‍ഡെ, ആദിത്യ ജോഷി, നിതിന്‍ സഹസ്രബുധെ, മൃണാള്‍ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് മാക്സ് മാര്‍ക്കറ്റിങ്ങിന്റെ ബാനറില്‍ ഉമേഷ് കുമാര്‍ ബന്‍സാല്‍, ബവേഷ് ജനവ്ലേക്കര്‍, വരുണ്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാഠി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തിയേറ്റര്‍ റിലീസായെത്തുന്നത്.
ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ഥ് മേനോന്, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെര്‍ഡെ, സുനില്‍ തവാഡെ, ആരതി വഡഗ്ബാല്‍ക്കര്‍, ലോകേഷ് മിത്തല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നതുകൊണ്ടാണ് മലയാളം പതിപ്പ് അവര്‍ക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുണ്‍ ഗുപ്ത പറഞ്ഞു.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അജിത് ഭുരെ, ഛായാഗ്രഹണം: ദേവേന്ദ്ര ഗോലത്കര്‍, സംഗീതം, പശ്ചാത്തല സംഗീതം: എ.വി. പ്രഫുല്‍ചന്ദ്ര, എഡിറ്റര്‍: ഫൈസല്‍ മഹാദിക്, ഗാനരചന, സംഭാഷണം: ഗുരു താക്കൂര്‍, ഓണ്‍സെറ്റ് എഡിറ്റര്‍: സുദര്ശന് സത്പുതേ, സൗണ്ട് ഡിസൈന്‍: ശിശിര്‍ ചൗസാല്‍ക്കര്‍, അക്ഷയ് വൈദ്യ, പ്രൊഡക്ഷന്‍ ഡിസൈന്‍: സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈന്‍: സച്ചിന് ലോവലേക്കര്‍, മേക്കപ്പ് ഡിസൈന്‍: രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചന്ദ്രശേഖര്‍ നന്നവെയര്‍, നൃത്തസംവിധായക: സോണിയ പാര്‍ച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: സിദ്ധാന്ത് പാട്ടീല്‍, കണ്‍സെപ്റ്റ് ആര്‍ട്ട്: ആശിഷ് ബോയാനെ, പ്രൊഡക്ഷന്‍ ടീം: വിക്രാന്ത് ഷിന്‍ഡെ, അക്ഷയ് കോലാപൂര്‍ക്കര്‍, സിദ്ധാര്‍ഥ ശങ്കര, നരേന്ദ്ര റാസല്‍, ഡയറക്ഷന്‍ ടീം: മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീല്‍, ഹൃതുജ വാസൈകര്‍, ആശിഷ് മോറെ, റീ- റെക്കോര്‍ഡിങ്: വിത്തല്‍ ഗോര്‍, ആക്ഷന്‍: ബികാഷ് കുമാര്‍ സിങ്, ഡിഐ ആന്‍ഡ് വിഎഫ്എക്സ്: ന്യൂബ് സിറസ്, കളറിസ്റ്റ്: ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍: സേജല്‍ രണ്‍ദീവ്, അനികേത് സാനെ, പിആര്‍ഒ: ശബരി.
Content Highlights: `Rangpooja` from the Malayalam dubbed version of the Marathi hit Dashavatar
Published: 27 Nov 2025, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented