
ഗോള്‍ഡന്‍ ദി മൊമന്റ്സ് പോസ്റ്റര്‍, ജങ് കുക്ക് | Photo: Special Arrangement
കൊച്ചി: ബിടിഎസിൻ്റെ ഇന്ത്യൻ ആർമിക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. ആരാധകർ നെഞ്ചിലേറ്റിയ സൗത്ത് കൊറിയയിലെ കെ- പോപ്പ് ബാൻഡായ ബിടിഎസിലെ അംഗമായ ജിയോൺ ജങ് കുക്കിൻ്റെ ഗോൾഡൻ മൊമൻ്റ്സ് പ്രദർശനം മുംബൈയിലും ഒരുക്കിയിട്ടുണ്ടെന്നറിഞ്ഞതോടെ ആനന്ദത്തിൽ ആറാടുകയാണ് ഇന്ത്യൻ ബിടിഎസ് ആർമി. ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ ബാന്ദ്ര വെസ്റ്റിലെ മെഹബൂബ് സ്റ്റുഡിയോസിലാണ് പ്രദർശനം. ബുക്ക് മൈ ഷോ വഴിയാണ് ടിക്കറ്റുകൾ ലഭി ക്കുന്നത്. 1499 രൂപ മുതലാണ് ടിക്കറ്റിന്റെ വില.
വേൾഡ്ടൂറിന്റെ ഭാഗമായാണ് ഗോൾഡൻ ദ മൊമന്റ്സ് പ്രദർശനം ഇന്ത്യയിലും ഒരുക്കിയിരിക്കുന്നത്. ജങ് കുക്ക് എന്ന കെ- പോപ്പ് സിങ്ങറിലേക്കുള്ള നാൾവഴികൾ, ഇതുവരെ ആരും പറയാത്ത കഥകൾ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകൾ, ജങ് കുക്കിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോകൾ, സൗണ്ട് ട്രാക്കുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാകും. 2023 നവംബറിൽ പുറത്തിറങ്ങിയ ജങ് കുക്കിൻ്റെ ആദ്യത്തെ സോളോ ആൽബമായ 'ഗോൾഡൻ' ആഘോഷത്തിൻ്റെ ഭാഗമായാണ് ഗോൾഡൻ മൊമൻ്റ്സ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഒരു മണിക്കൂറാണ് പ്രദർശനം. സൗത്ത് കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ഹൈബിയുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം അനൗൺസ് ചെയ്തത്. പ്രദർശനത്തിന്റെ ഔദ്യോഗിക ടീസറും പുറത്തിറങ്ങി.
സൗത്ത് കൊറിയയിലും ന്യൂയോർക്കിലും പ്രദർശനം നടത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്നവർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി ലിമിറ്റഡ് എഡിഷൻ ഫോട്ടോ ടിക്കറ്റും ഗോൾഡൻ ടിക്കറ്റും ലഭിക്കും. മിക്ക ദിവസങ്ങളിലെയും ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്.
ഗോൾഡൻ മൊമന്റ്സ് തൊപ്പികൾ മുതൽ നക്ലേസുകൾ വരെ
ഗോൾഡൻ മൊമൻ്റ്സ് പ്രദർശനത്തിന്റെ ഭാഗമായി നിരവധി വിപണന സാധനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഫോട്ടോ ഐറ്റങ്ങൾ (മൂന്ന്), ഫോട്ടോ കാർഡ് സെറ്റ്, പോസ്റ്റർ സെറ്റ്, ഫോട്ടോ കീ സെറ്റ്, നെക്ലേസ്, ജൂവലറി ബോക്സ്. ഒഫീഷ്യൽ ടീ ഷർട്ട് (റെഗുലർ ഫിറ്റ്), തൊപ്പികൾ, ടോട്ബാഗുകൾ എന്നിവയാണ് ഗോൾഡൻ മൊമന്റ്സ് പ്രദർശനത്തിൻ്റെ ഭാഗമായി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ള സാധനങ്ങൾ.
ജിയോൺ ജങ് കുക്ക് എന്ന ബിടിഎസിന്റെ സ്വന്തം ജങ് കുക്ക്
ജങ് കുക്ക് എന്നറിയപ്പെടുന്ന ജിയോൺ ജങ് കുക്ക് സൗത്ത് കൊറിയൻ സിങ്ങറും ഗാനരചയിതാവുമാണ്. ബിടിഎസ് ബാൻഡഡ് ഗ്രൂപ്പിലെ അംഗമെന്ന നിലയിലാണ് പ്രശസ്തി ആർജിക്കുന്നത്. 2022-ലെ ഫിഫ വേൾഡ് കപ്പിൻ്റെ ഓഫീഷ്യൽ സോങ്ങായ ഡ്രീമേഴ്സ് പാടിയത് ജങ് കുക്കാണ്. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക സോങ് പാടുന്ന ആദ്യത്തെ സൗത്ത് കൊറിയൻ ആർട്ടിസ്റ്റെന്ന ബഹുമതിയും ജങ് കുക്കിനാണ്. 2023- ൽ ആദ്യത്തെ സോളോ സിംഗിൾ സെവൻ പുറത്തിറക്കി.
പിന്നീട് ത്രിഡിയും റിലീസ് ചെയ്തു. ബിടിഎസിന്റെ ഡിസ്കോഗ്രഫിയുടെ ഭാഗമായി ബിഗിൻ (2016), യൂഫോറിയ (2018), മൈ ടൈം (2020) എന്നീ സോളോ പെർഫോമൻസുകളും ചെയ്തിട്ടുണ്ട്. 2025- ലെ ജൂപീറ്റർ മ്യൂസിക് അവാർഡ്‌സിൽ കൊളാബറേഷൻ ഓഫ് ദ് ഇയർ പുരസ്ക്‌കാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ റാപ്പറായ ദ കിഡ് ലറോയിയും ബ്രിട്ടീഷ് റാപ്പറായ സെൻട്രൽ സിയുമായി ചേർന്ന് ചെയ്ത ടൂ മച്ച് എന്ന ഗാനത്തിനാണ് പുരസ്കാരം. 2025 ജൂൺ 11-നാണ് മിലിറ്ററി സേവനം കഴിഞ്ഞ് ജങ് കുക്ക് തിരിച്ചെത്തിയത്.
Content Highlights: Experience Jungkook`s `Golden Moments` exhibition celebrating his solo album `Golden`
Published: 08 Nov 2025, 11:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented