ഫാദേഴ്സ് ഡേയിൽ ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന അപ്പ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കി. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ജിനോയ് ജോർജ് സംഗീതം നൽകിയിരിക്കുന്ന ഈ മ്യൂസിക്ക് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. വൈശാഖ് സോമനാഥിന്റേതാണ് വരികൾ.
ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റേയും ജീവിതത്തിലൂടേയാണ് ഈ ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് അഭിനയിക്കുന്നത്. സംഗീതം ഒരുക്കിയ ജിനോയ് ജോർജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ഗാനരംഗത്തിൽ അഭിനയിക്കുന്നുണ്ട്.
ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി. ഡി.ഐപോയറ്റിക്, കൺസെപ്റ്റ്: ബെനോയ് ജോർജ്,
ടൈറ്റിൽ ഡിസൈൻ: അജന്യ പി. കുമാർ, സംഗീത നിർമ്മാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിംഗ് & മാസ്റ്ററിംഗ്: ബാലു തങ്കച്ചൻ. ഡോ. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Father`s Day musical video `Appa
Published: 15 Jun 2025, 02:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented