സംഗീതപരിപാടിയില്‍ 'ആവേശം' സിനിമയിലെ 'ഇല്ലുമിനാറ്റി' പാടിയ ഗായികയും നടിയുമായ ആന്‍ഡ്രിയ ജെറേമിയക്ക് സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ചെന്നൈ നന്ദമ്പാക്കം ട്രേഡ് സെന്ററില്‍ വ്യാഴാഴ്ച നടന്ന പരിപാടിയില്‍ താരം പാടിയ പാട്ടാണ് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് 'ഇര'യാവുന്നത്. യഥാര്‍ഥ 'ഇല്ലുമിനാറ്റി' ഇംപ്രവൈസ് ചെയ്ത് പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
തമിഴ്നാട്ടിലെ വാഹന ഡീലര്‍മാരായ ലെന്‍സണ്‍ ടൊയോട്ട ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഡ്രം താവോ എന്ന സംഗീത ഗ്രൂപ്പിന്റെ പ്രകടനവും ഇവിടെ അരങ്ങേറിയിരുന്നു. ആന്‍ഡ്രിയയുടെ പ്രകടനത്തിനിടെയാണ് 'ഇല്ലുമിനാറ്റി' പാടിയത്. പാട്ടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയുടെ കമന്റുബോക്സുകളിലാണ് ആന്ഡ്രിയക്കെതിരേ ട്രോളുകള്‍ നിറയുന്നത്. 'ഇല്ലുമിനാറ്റി ചത്തു, ആന്‍ഡ്രിയ കൊന്നു', എന്നാണ് കമന്റുകളിലൊന്ന്. 'എന്തുവാടേ ഇതൊക്കെ', 'ഇതുകൊണ്ടാണ് പറ്റാത്ത പണിക്ക് പോകരുതെന്ന് മുതിര്‍ന്നവര്‍ നമ്മളോട് പറയുന്നത്' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2024-ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം 'ആവേശ'ത്തിലെ പാട്ടാണ് 'ഇല്ലുമിനാറ്റി'. ജീത്തു മാധവന് സംവിധാനംചെയ്ത ചിത്രത്തിന് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് സുഷിന് ശ്യാം ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഡബ്സീയാണ് പാട്ട് പാടിയിരിക്കുന്നത്. ഭാഷയുടെ അതിരുകള്‍ മറികടന്ന് അടുത്ത കാലത്ത് ശ്രദ്ധനേടിയ പാട്ടുകളിലൊന്നാണ് 'ഇല്ലുമിനാറ്റി'.
Content Highlights: Actress Andrea faces online backlash after improvising `Illuminati` song from `Aavesham` during a musical event. Viral video sparks memes and criticism
Published: 23 Nov 2025, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented