
ഗായകൻ സിദ്ദ് ശ്രീറാമിനെക്കുറിച്ച് നടൻ അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അല്ലു പ്രധാന വേഷത്തിലെത്തിയ 'പുഷ്പ' എന്ന ചിത്രത്തിലെ 'ശ്രീവല്ലി' എന്ന ഗാനം ആലപിച്ചത് സിദ് ശ്രീറാമാണ്. ദേവി ശ്രീ പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇതേ ഗാനം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സിദ് ആലപിച്ചതിനെക്കുറിച്ചാണ് അല്ലുവിന്റെ കുറിപ്പ്.
സിദ്ദിന്റേത് മാന്ത്രികസ്വരമാണെന്നും ഗാനമാലപിക്കാൻ സിദ്ദിന് സംഗീതോപകരണങ്ങളുടെ ആവശ്യമില്ലെന്നും സിദ് തന്നെയാണ് സംഗീതമെന്നും അല്ലു കുറിച്ചു.
"ഒഴിവുസമയത്ത് എഴുതാൻ ആഗ്രഹിച്ച കാര്യമാണിത്. പുഷ്പയുടെ പ്രീ-റിലീസ് ഇവന്റിൽ എന്റെ സഹോദരൻ സിദ്ദ് ശ്രീറാം 'ശ്രീവല്ലി' എന്ന ഗാനം സ്റ്റേജിൽ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണ ഇല്ലാതെയാണ് ഗാനം ആരംഭിച്ചത്. സാവധാനം സംഗീതോപകരണങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അത് ഉണ്ടായില്ല. അവൻ സംഗീതോപകരണങ്ങളുടെ പിന്തുണ ഇല്ലാതെ പാടിക്കൊണ്ടേയിരുന്നു, സത്യത്തിൽ പാട്ട് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. ആ സ്വരം മാന്ത്രികമായിരുന്നു. അന്നേരം എനിക്ക് തോന്നി, അവന് സംഗീതോപകരണങ്ങളുടെ ആവശ്യമില്ല. അവൻ തന്നെയാണ് സംഗീതം", സിദ് വേദിയിൽ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയ്ക്കൊപ്പം അല്ലു അർജുൻ കുറിച്ചു.
2013ൽ 'കടൽ' എന്ന ചിത്രത്തിനായി എആർ റഹ്മാന്റെ സംഗീതത്തിൽ 'അടിയേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് സിദ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് റഹ്മാന്റെ തന്നെ സംഗീതത്തിൽ 'ഐ' എന്ന ചിത്രത്തിലെ 'എന്നോട് നീ ഇരുന്താൽ' എന്ന ഗാനം ആലപിച്ച് സിദ് ജനശ്രദ്ധ നേടി. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലും മലയാളത്തിലുമായി നിരവധി ഹിറ്റ് ഗാനങ്ങളുടെ ശബ്ദമായി സിദ് മാറി.
Content Highlights : Allu Arjun About Sid Sriram Pushpa Movie Srivalli song Composed by Devisri Prasad
Published: 04 Feb 2022, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented