
സിനിമയോടുള്ള അഭിനിവേശം തലയില്‍ പിടിക്കുന്നവരുടെ സ്വപ്നഭൂമിയായിരുന്നു ഒരു കാലത്ത് മദിരാശി. കോടമ്പാക്കവും അവിടുത്തെ പൈപ്പുവെള്ളവുമെല്ലാം പിന്നീട് പല മലയാള സിനിമകളിലും കടന്നുവന്നിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ വീണ്ടും ആ പഴയ സിനിമാ ലോകത്തേക്ക് കൊണ്ടുപോകുകയാണ്.
1960-കള്‍ മുതല്‍ വര്‍ത്തമാനം വരെയുള്ള കാലഘട്ടമാണ് ഈ സിനിമ അടയാളപ്പെടുന്നത്. അതുകൊണ്ട് മറ്റെല്ലാ ഘടകങ്ങളെയും പോലെതന്നെ വേഷവിധാനങ്ങള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ഓരോ കാലഘട്ടത്തിലെയും ഫാഷന്‍ ട്രെന്‍ഡുകള്‍ പുനഃസൃഷ്ടിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് അതിനെ പൂര്‍ണതയിലേക്കെത്തിച്ചത് ദിവ്യ ജോര്‍ജ്ജ് എന്ന വസ്ത്രാലങ്കാരകയാണ്. സിനിമയ്ക്കൊപ്പം ചിത്രത്തിലെ വേഷവിധാനങ്ങളും കയ്യടി നേടുകയാണ്. ഈ അവസരത്തില്‍ മാതൃഭൂമി ഡോട്ട്കോമുമായി ദിവ്യ പങ്കുവച്ച വിശേഷങ്ങള്‍.
വിനീത് ശ്രീനിവാസനൊപ്പം പ്രവര്‍ത്തിച്ച അനുഭവം എങ്ങിനെയുണ്ടായിരുന്നു?
'ഹൃദയം' എന്ന സിനിമയില്‍ ഞാന്‍ വിനീതിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍. അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒരു കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ എനിക്ക് നന്നായി അറിയാമായിരുന്നു. വിനീതിനൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫര്‍ട്ടബിളാണ്. തുടക്കത്തില്‍ തന്നെ എന്താണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ സിനിമകളിലൂടെ നമുക്ക് ലഭിക്കും. ചിത്രീകരണ വേളയില്‍ അദ്ദേഹം ഈ ചെറിയ വിശദാംശങ്ങള്‍ മറക്കാറുണ്ട്. ഈ അവസരത്തില്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാനും സാധിക്കും.
എന്തൊക്കെയായിരുന്നു വിനീത് ആവശ്യപ്പെട്ടത്?
ചുവപ്പും പച്ചയും അടങ്ങുന്ന ഒരു കളര്‍ സ്‌കീം ഉള്‍പ്പെടുത്തണമെന്ന് വിനീത് പ്രത്യേകം പറഞ്ഞിരുന്നു. പ്രണവ്, ധ്യാന്‍, കല്യാണി എന്നിവരുടെ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ രണ്ട് നിറങ്ങള്‍ക്കും സിനിമയിലുടനീളം വലിയ പ്രധാന്യമുണ്ട്. ആദ്യ കൂടിക്കാഴ്ചയില്‍ വിനീത് ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. പഴയ സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും ഞങ്ങള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. ഉദാഹരണത്തിന്, ആംഗ്ലോ-ഇന്ത്യന്‍മാരുടെ ശൈലിയും പഴയ മുംബൈയിലെ ഫാഷന്‍ ട്രെന്‍ഡുകളുമുള്‍പ്പെടുന്നതാണ് കല്യാണിയുടെ വസ്ത്രധാരണം. പ്രേക്ഷകര്‍ക്ക് കാലഘട്ടം ചെറുതായി വ്യക്തമാകുന്ന തരത്തിലാണ് അത് ചെയ്തത്.
വിവിധ കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നത്. ദശാബ്ദങ്ങൾ മാറുന്നു. അതിനനുസരിച്ച് വസ്ത്രാലങ്കാരം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
കോടമ്പാക്കം ഉള്‍പ്പെടുന്ന ഭാഗം സിനിമയില്‍ ഏറെ പ്രധാന്യമുള്ളതാണ്. പ്രധാന അഭിനേതാക്കളെ മാത്രമല്ല, ചില രംഗങ്ങളില്‍ ജൂനിയർ ആർട്ടിസ്റ്റുകളുടെ വസ്ത്രങ്ങൾക്കും ശ്രദ്ധകൊടുത്തു. ഹൃദയം സിനിമയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ചില സീനുകള്‍ക്കായി പരിഷ്‌കരിച്ചു. 1970-കളിലും 1980-കളിലെ വസ്ത്രങ്ങളാക്കി മാറ്റുന്നതിന് ഡിസൈന്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, മധു പകരൂ ഗാനത്തില്‍ അവതരിപ്പിച്ച ചില വസ്ത്രങ്ങള്‍ ഹൃദയത്തില്‍ ഉപയോഗിച്ചവയാണ്.
ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രത്തിന് ആവശ്യമായവ എന്തൊക്കെയാണെന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. അതായത് അദ്ദേഹം ധരിച്ചിരുന്ന ഒരു പ്രത്യേക ആഭരണം അല്ലെങ്കില്‍ ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ചെറിയ തുണി സഞ്ചി എന്നിവയെക്കുറിച്ചെല്ലാം.
ഷാന്‍ റഹ്‌മാന്‍ അവതരിപ്പിക്കുന്ന 1970 കളിലെ ഒരു നടന്റെ വസ്ത്രങ്ങള്‍ മുന്‍കാല അഭിനേതാക്കളുടെ ഫാഷനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൂക്ഷമമായി ചെയ്തതാണ്. നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ 'കള്‍ട്ട്' എന്ന വാക്ക് ആലേഖനം ചെയ്ത ഒരു വ്യത്യസ്തമായ ജാക്കറ്റ് നിര്‍മ്മിക്കാന്‍ വിനീത് ആവശ്യപ്പെടുകയായിരുന്നു. അതുപോലെ തന്നെ നിവിന്‍ ക്യാമറയില്‍ നോക്കി സംസാരിക്കുന്ന മറ്റൊരു രംഗത്തിനായി വിനീത് കസ്റ്റം-മെയ്ഡ് ജാക്കറ്റാണ് ആവശ്യപ്പെട്ടത്.
പ്രണവിനും ധ്യാനിനുമൊപ്പം ജോലി ചെയ്യുന്നത് എത്ര രസകരമായിരുന്നു?
അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ രസകരമായിരുന്നു. ചിത്രീകരണ വേളയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എല്ലാവരും പരസ്പരം സഹായിച്ചു. വിവിധ വേഷവിധാനങ്ങള്‍ പരീക്ഷിക്കുന്നതില്‍ നന്നായി സഹകരിച്ചു. ഞാന്‍ പ്രണവിനൊപ്പമാണ് പ്രവര്‍ത്തിച്ചത്, ധ്യാനിനൊപ്പം അല്ല. നന്നായി പെരുമാറുന്ന വളരെ എളിമയുള്ള വ്യക്തിയാണ് പ്രണവ്. ധ്യാന്‍ കുറച്ചുകൂടി തമാശക്കാരനും ചൈല്‍ഡിഷുമാണ്. കഥാപാത്രത്തിന്റെ പ്രായമായുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ ധ്യാന്‍ ശരിക്കും അതുമായി ലയിച്ചു ചേരും. എന്നാല്‍ കട്ട് പറഞ്ഞാല്‍, തമാശക്കാരനായ ധ്യാന്‍ പുറത്തുവരും.
Content Highlights: varshangalkku shesham costume designer divya george, interview
Published: 17 Apr 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented